പുതിയ
സര്‍വ്വീസ് കണക്ഷന്‍ അപേക്ഷ
പുതിയ
സര്‍വ്വീസ് കണക്ഷന് ഒാണ്‍
ലൈനായി അപേക്ഷിക്കുന്ന വിധം
കെ.എസ്.ഇ.ബി.എല്‍
-ന്‍െറ
വെബ് സൈറ്റ് ആയ www.kseb.in
വഴി
(അല്ലെങ്കില്‍
ഇവിടെ ക്ലിക് ചെയ്യുക)
മൊബൈല്‍
നമ്പര്‍,
ഇ-മെയില്‍
ഐ.ഡി
എന്നിവ ഉപയോഗിച്ച് രജിസ്റ്റര്‍
ചെയ്ത് ഒാണ്‍ ലൈന്‍ അപേക്ഷ
പൂരിപ്പിച്ച് സബ്മിറ്റ്
ചെയ്യുക.
അപേക്ഷ
സമര്‍പ്പിച്ചതിനു ശേഷം
സിസ്റ്റം ജനറേറ്റഡ് ഫോം
പ്രിന്‍റ് ചെയ്ത് എടുക്കുകയും
അതില്‍ അപേക്ഷകന്‍െറ ഒപ്പ്
രേഖപ്പെടുത്തി,
ഫോട്ടോ
പതിച്ച് 200.00
രൂപയുടെ
സ്പെഷ്യല്‍ അഡ്ഹസീവ് സ്റ്റാമ്പ്
പതിച്ചതിനു ശേഷം അപേക്ഷിച്ച
സര്‍വ്വീസ് കണക്ഷന്‍ വിഭാഗത്തിന്
ആവശ്യമുള്ള രേഖകള്‍ സഹിതം
സര്‍വ്വീസ് കണക്ഷന്‍
നല്‍കാനെത്തുന്ന/പരിശോധനയ്ക്കെത്തുന്ന
ജീവനക്കാരനെ ഏല്‍പിച്ചാല്‍
മതിയാകും.
പരിശോധനയ്ക്ക്
രേഖകളുടെ അസ്സല്‍ നല്‍കണം.
പോസ്റ്റ്
ആവശ്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക്
അപേക്ഷാ ഫീസിനൊപ്പം സെക്യൂരിറ്റി
ഡെപ്പോസിറ്റ്,
ഇ.സ്.എസ്.സി
(സര്‍വ്വീസ്
കണക്ഷന്‍ നല്‍കുന്നതിനാവശ്യമായ
ചിലവുകള്‍ റെഗുലേറ്ററി
കമ്മീഷന്‍ അംഗീകരിച്ചത്)
എന്നിവ
ഓണ്‍ ലൈനില്‍ തന്നെ
കെ.എസ്.ഇ.ബി.എല്‍-ന്‍െറ
ഏത് ഓഫീസ് വഴിയും അടക്കാന്‍
സാധിക്കും.
ഭാവിയില്‍
എപ്പോഴെങ്കിലും സര്‍വ്വീസ്
കണക്ഷന്‍ ലഭിക്കുന്നതിന്
സത്യങ്ങള്‍ മറച്ചുവയ്ക്കപ്പെടുകയോ,
തെറ്റായ
സമ്മതപത്രങ്ങളോ,
ഉത്തരവുകളോ
ചമയ്ക്കുകയോ ചെയ്തതായി
ബോധ്യപ്പെട്ടാല്‍ അപ്രകാരം
ലഭിച്ച സര്‍വ്വീസ് കണക്ഷന്‍
മുന്‍കൂര്‍ നോട്ടീസ്
നല്‍കാതെതന്നെ വിച്ഛാദിക്കുന്നതും
അഴിച്ചെടുക്കുന്നതുമാണ്.
അത്തരം
കണ്‍സ്യൂമര്‍ ഒടുക്കിയ
തുകകള്‍ തിരികെ ലഭിക്കുകയില്ല
എന്നുമാത്രമല്ല കെ.എസ്.ഇ.ബി.എല്‍-ന്
ഇതു മൂലം സംഭവിച്ചിരിക്കുന്ന
നഷ്ടങ്ങള്‍ തീര്‍ക്കാന്‍
കണ്‍സ്യൂമര്‍ ബാദ്ധ്യസ്ഥനാകുന്നതുമാണ്.
No comments:
Post a Comment