ഓണ്‍ ലൈന്‍ പേയ്മെന്‍റ്

  1. KSEB യുടെ മൊബൈൽ ആപ് വഴി
  2. ഡിജിറ്റൽ വാലറ്റ് (ഉദാ :PAYTM)വഴി
  3. ബാങ്ക് അക്കൗണ്ടിൽ നിന്നും നേരിട്ട് (NATCH)
  4. Wss.Kseb.in വഴി ഓൺലൈനായി
  1. KSEB യുടെ മൊബൈൽ ആപ്പ് വഴി
  • പ്ലേ സ്റ്റോറിൽ നിന്നും KSEB യുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യുക. അത് ഇൻസ്റ്റാൾ ചെയ്ത ശേഷം ആപ്പ് ഉപയോഗിച്ച് പണം അടയ്ക്കാവുന്നതാണ്
  1. ഡിജിറ്റൽ വാലറ്റ് വഴി

  • ഭാരത് ബില്‍ പേയ്മെന്‍റ് സിസ്റ്റം (BBPS) വെബ് സൈറ്റ് വഴി (ഇവിടെ ക്ലിക് ചെയ്യുക)
  • ഭാരത് ബില്‍ പേയ്മെന്‍റ് സിസ്റ്റം (BBPS) വഴി സാധ്യമാകുന്ന പേ റ്റി എം, ഫോണ്‍ പേ, ഗൂഗിള്‍ പേ, മൊബി ക്വിക്, പേയൂ, ആമസോണ്‍ പേ മുതലായവ വഴി
  1. ബാങ്ക് അക്കൗണ്ട് വഴി (National AuTomated Clearing House അഥവാ NATCH)
ഇത് ഏറ്റവും ലളിതമായ മാർഗ്ഗമണ്.അപേക്ഷ ഫോറതിന് ഒപ്പം നിങ്ങളുടെ ബാങ്ക് പാസ്ബുക്കിന്റെ മുൻ പേജിന്റെ ഫോട്ടോകോപ്പിയോ, ഏറ്റവും പുതുതായി നൽകപ്പെട്ട ഒരു ചെക്ക് ലീഫോ (ക്യാൻസൽ ചെയ്തത് )നൽകുക. ബിൽ ആകുന്ന മുറയ്ക്ക് അത് അക്കൗണ്ടിൽ നിന്നും ക്രെഡിറ്റ്‌ ആയിക്കോളും. കറന്റ് ചാർജ് ഒടുക്കേണ്ട തീയതിയെകുറിച്ച് ആകുലപ്പെടുകയേ വേണ്ട. വേണ്ടി വന്നാൽ ഈ സൗകര്യം ക്യാൻസൽ ചെയ്യാനും കഴിയും. ഇതിന് അപേഷിക്കാനാഗ്രഹിക്കുന്നവർ 9809423730 എന്ന നമ്പറിലേക്ക് ഇപ്പോൾ തന്നെ വിളിക്കുക.
  1. Wss.Kseb.in വഴി ഓൺലൈനായി
  1. ഓൺലൈനായി പണം അടയ്ക്കുതിന് രണ്ട് മാർഗ്ഗങ്ങൾ ഉണ്ട്. രജിസ്റ്റർ ചെയ്യാതെ പണം അടക്കുന്ന രീതിയും (Quick pay)
  2. രജിസ്റ്റർ ചെയ്തു പണം അടക്കുന്ന രീതിയും
    (a) രജിസ്റ്റർ ചെയ്യാതെ പണം അടയ്ക്കുന്ന രീതി
  • www.kseb.in എന്ന സൈറ്റ് സന്ദര്‍ശിക്കുക.
  • Quick pay എന്ന ബട്ടണിൽ ക്ലിക് ചെയ്യുക.
  • ആദ്യം തെളിയുന്ന സ്‌ക്രീനിൽ സെക്ഷൻ ഓഫീസിന്റെ പേര്,കൺസ്യൂമർ നമ്പർ, ബിൽ നമ്പർ എന്നിവ ടൈപ്പ് ചെയ്തശേഷം ഏറ്റവും താഴെയുള്ള ' സബ്മിറ്റ് ടു സി ദി ബിൽ 'എന്നെഴുതിയ നീല ബട്ടൺ ക്ലിക്ക് ചെയ്യുക.
  • അപ്പോൾ പ്രത്യക്ഷപ്പെടുന്ന സ്‌ക്രീനിൽ നിങ്ങളുടെ ബിൽ ഉണ്ടാകും. അതിനു താഴെയുള്ള പേയ്‌മെന്റ് ഓപ്‌ഷനിൽനിന്നും ബാങ്കും പേയ്‌മെന്റ് മോഡും സെലക്ട്‌ ചെയ്തു ബിൽ അടയ്ക്കാവുന്നതാണ്.
    (b) രജിസ്റ്റർ ചെയ്തു പണം അടയ്ക്കുന്ന രീതി
  • www.kseb.in എന്ന സൈറ്റ് സന്ദര്‍ശിക്കുക.
  • അപ്പോൾ തെളിയുന്ന സ്‌ക്രീനിന്റെ വലതു ഭാഗത്തായി 'യൂസർ ലോഗിൻ 'എന്നൊരു ഓപ്ഷൻ ഉണ്ട്. അതിനു താഴെയായി 'ന്യൂ യൂസർ രജിസ്ട്രേഷൻ 'എന്നൊരു ഓപ്‌ഷനുണ്ട്. അതിൽ ക്ലിക്ക് ചെയ്യുക.
  • 'കൺസ്യൂമർ ഡീറ്റയിൽസ് ', 'ലോഗിൻ ഡീറ്റയിൽസ് ', 'യൂസർ ഡീറ്റെയിൽസ് ' എന്നിങ്ങനെ മൂന്നു ഭാഗങ്ങളുള്ള ഒരു സ്‌ക്രീനാണ് പ്രത്യക്ഷപ്പെടുന്നത്. ആദ്യത്തേതിൽ സെക്ഷൻ ഓഫീസിന്റെ പേര്, കൺസ്യൂമർ നമ്പർ, ബിൽ നമ്പർ, എന്നിവ ടൈപ്പ് ചെയ്തു കഴിയുമ്പോൾ സെർവർ അവ പരിശോധിച്ചശേഷം താഴെയുള്ള 'ലോഗിൻ ഡീറ്റെയിൽസ് ' എന്ന ഭാഗത്തെക്ക് കടക്കാം.
  • ഇവിടെ 'യൂസർ ഐഡി 'യും പാസ്‌വേഡും നൽകണം. യൂസർ ഐഡി കുറഞ്ഞത് 6ക്യാരക്‌ടർ എങ്കിലും ഉണ്ടായിരിക്കണം. ലെറ്ററോ, നമ്പറോ, രണ്ടുംകൂടിയോ, എന്തും ആകാം. എന്നാൽ ഇ -മെയിൽ ഐഡി ആകാൻ പാടില്ല.
  • പാസ് വേഡിന് 8മുതൽ 12 വരെ ക്യാരക്‌ടർ ആകാം. കുറഞ്ഞത് ഒരു ക്യാപ്പിറ്റൽ ലറ്റർ, ഒരു സ്മാൾ ലറ്റർ, ഒരു നമ്പർ, ഒരു സെപ്ഷ്യൽ ക്യാരക്‌ടർ എന്നിവ നിർബന്ധമാണ്. പാസ് വേർഡ് രണ്ടു സ്ഥാലത്തും ഒരുപോലെ തെറ്റ് കൂടാതെ ടൈപ്പ് ചെയ്യണം. സെർവർ അത് പരിശോധിച്ചശേഷം അടുത്ത സെക്ഷനിലേക്ക് പോകാം.
  • ഈ സെക്ഷനിൽ പേര്, ഇ മെയിൽ ഐഡി,വെരിഫിക്കേഷൻ കോഡ് എന്നിവ നിർബന്ധമാണ്. ജനന തീയതി നൽകുന്നതിനു അതിന്റെ കോളത്തിനു നേരെയുള്ള നീല ബട്ടണിൽ ക്ലിക്ക് ചെയ്തു തിരഞ്ഞെടുക്കാവുന്നതാണ്.
  • എല്ലാ കോളങ്ങളും വേണ്ടവിധം പൂരിപ്പിച്ചശേഷം 'രജിസ്റ്റർ 'എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾ നമ്പർ നൽകിയ മൊബൈൽ ഫോണിൽ അപ്പോൾ ഒരു SMS ലഭിക്കും
  • പിന്നീട് നിങ്ങളുടെ ഇ മെയിൽ നോക്കുക. കെ. എസ്.. ബി. ലിമിറ്റഡ് ഒരു മെയിൽ അയച്ചിട്ടുണ്ടാകും. അതിൽ പറയുന്ന പ്രകാരം പ്രവർത്തിക്കുക. അപ്പോൾ നിങ്ങൾ രജിസ്റ്റർ ചെയ്യപ്പെടും.
  • വീണ്ടും wss.kseb. in സന്ദര്‍ശിക്കുക. 'യൂസർ ലോഗിൻ, 'ൽ യൂസർ നെയിമും പാസ് വേർഡ് കൊടുത്തു 'ലോഗിൻ ' ചെയ്യുക. പാസ്‌വേർഡ് മാറ്റി പുതുതായി ഒന്ന് ക്രിയേറ്റ് ചെയ്യാം. ലോഗ് ഔട്ട്‌ ചെയ്തശേഷം പുതിയ പാസ് വേർഡ് ഉപയോഗിച്ച് വീണ്ടും ലോഗിൻ ചെയ്യാം.
  • പേയ്‌മെന്റ് മോഡും ബാങ്കും സെലക്ട്‌ ചെയ്ത ശേഷം പണം അടക്കാവുന്നതാണ്.

ഇപ്രകാരം പണം അടയ്ക്കുമ്പോള്‍ ഇന്‍െറര്‍നെറ്റ് ബാങ്കിങ്ങ് വഴിയാണ് അടയ്ക്കുന്നതെങ്കില്‍ 5 ബാങ്കുകള്‍ക്ക് (ഡയറക്ട് ബാങ്കുകള്‍) ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് അടയ്ക്കേണ്ടതില്ല.

 ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജുകളുടെ വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യൂ


No comments:

© The Grid, a blog for KSEB staff   

TopBottom