Sunday, June 19, 2022

സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി ഒരു കൈപ്പുസ്തകം തയ്യാറാക്കാം


ഒരു കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെ ജീവനക്കാരെ സംബന്ധിച്ചിടത്തോളം വൈവിധ്യമാർന്ന ജോലികളും ഉത്തരവാദിത്വങ്ങളുമാണ് ചെയ്യേണ്ടിവരുന്നത്. പൊതുജനങ്ങളുമായി അടുത്ത് ഇടപഴകേണ്ടി വരുന്നത് കൊണ്ടുതന്നെ നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും എല്ലാവരും അറിഞ്ഞിരിക്കേണ്ടതും ആവശ്യത്തിന് എടുത്ത് ഉപയോഗിക്കേണ്ടതുമായി വരും. പ്രത്യേകിച്ച് ഓവർസിയർ മുതൽ മുകളിലേക്കുള്ളവർ ഇത്തരം കാര്യങ്ങൾ അറിഞ്ഞിരുന്നേ പറ്റൂ. ഇതുകൂടാതെ ഫീൽഡിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ പൊതുജനങ്ങളുടെ സ്വന്തം പരാതികൾ, മറ്റുള്ളവർ മൂലം ബാധിക്കുന്ന പരാതികൾ, വൈദ്യുതി ലൈനിൽ നിന്നും നിയമപ്രകാരമുള്ള അകലം പാലിക്കാതെ കെട്ടിടങ്ങൾ നിർമ്മിക്കൽ, വെദ്യുതി മോഷണം, താരിഫിന്റെ ദുരുപയോഗം, നിർമ്മാണ-അറ്റകുറ്റ പണികളിൽ മാനദണ്ഡങ്ങൾ പാലിക്കൽ കൂടാതെ സ്വന്തം സെക്ഷൻ സംബന്ധിച്ച് ട്രാൻസ്‌ഫോർമർ സ്റ്റേഷനുകൾ, AB സ്വിച്ചുകൾ, ഇന്റെർലിങ്ക് പോസ്റ്റുകൾ തുടങ്ങി എത്രയെത്ര കാര്യങ്ങളാണ് അറിയേണ്ടി വരിക. ഇവയെല്ലാം കൂടി ഒരു കൈപ്പുസ്തകമാക്കി ഓരോരുത്തർക്കും നൽകിയാൽ എത്ര നല്ലതാണ്. 
 

No comments:

© The Grid, a blog for KSEB staff   

TopBottom