
ഒരു കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെ ജീവനക്കാരെ സംബന്ധിച്ചിടത്തോളം വൈവിധ്യമാർന്ന ജോലികളും ഉത്തരവാദിത്വങ്ങളുമാണ് ചെയ്യേണ്ടിവരുന്നത്. പൊതുജനങ്ങളുമായി അടുത്ത് ഇടപഴകേണ്ടി വരുന്നത് കൊണ്ടുതന്നെ നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും എല്ലാവരും അറിഞ്ഞിരിക്കേണ്ടതും ആവശ്യത്തിന് എടുത്ത് ഉപയോഗിക്കേണ്ടതുമായി വരും. പ്രത്യേകിച്ച് ഓവർസിയർ മുതൽ മുകളിലേക്കുള്ളവർ ഇത്തരം കാര്യങ്ങൾ അറിഞ്ഞിരുന്നേ പറ്റൂ. ഇതുകൂടാതെ ഫീൽഡിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ പൊതുജനങ്ങളുടെ സ്വന്തം പരാതികൾ, മറ്റുള്ളവർ മൂലം ബാധിക്കുന്ന പരാതികൾ, വൈദ്യുതി ലൈനിൽ നിന്നും നിയമപ്രകാരമുള്ള അകലം പാലിക്കാതെ കെട്ടിടങ്ങൾ നിർമ്മിക്കൽ, വൈദ്യുതി മോഷണം, താരിഫിന്റെ ദുരുപയോഗം, നിർമ്മാണ-അറ്റകുറ്റ പണികളിൽ മാനദണ്ഡങ്ങൾ പാലിക്കൽ കൂടാതെ സ്വന്തം സെക്ഷൻ സംബന്ധിച്ച് ട്രാൻസ്‌ഫോർമർ സ്റ്റേഷനുകൾ, AB സ്വിച്ചുകൾ, ഇന്റെർലിങ്ക് പോസ്റ്റുകൾ തുടങ്ങി എത്രയെത്ര കാര്യങ്ങളാണ് അറിയേണ്ടി വരിക. ഇവയെല്ലാം കൂടി ഒരു കൈപ്പുസ്തകമാക്കി ഓരോരുത്തർക്കും നൽകിയാൽ എത്ര നല്ലതാണ്.
ഇക്കാലത്ത് മൊബൈൽ ഫോൺ ഇല്ലാത്ത ആരുംതന്നെ കാണില്ല എന്നത് കൊണ്ടും കൈപ്പുസ്തകം എത്ര തന്നെ ചെറുതായാലും ഫീൽഡിൽ കൈകാര്യം ചെയ്യാൻ പ്രയാസം ആണ് എന്നതിനാലും ഈ വിവരങ്ങളെല്ലാം കൂടി ക്രോഡീകരിച്ച് ഒരു PDF ഫോർമാറ്റിൽ മൊബൈലിലേക്ക് ഇട്ടു കൊടുത്താൽ എന്തെളുപ്പം. ഇതൊന്ന് തയ്യാറാക്കാനുള്ള പ്രയാസമേയുള്ളൂ. പിന്നീടുള്ള അപ്‌ഡേഷൻ കൃത്യമായി ചെയ്യുകയും ചെയ്‌താൽ ആ സെക്ഷനിലേക്ക് വളരെ പ്രയോജനപ്രദമായ ഒരു അറിവിന്റെ നിറകുടം തയ്യാർ.
ഇനി അതിനു വേണ്ട ഡാറ്റ ... പൊതുവായ കാര്യങ്ങൾ ഇവിടെ കിട്ടും. അതാത് സെക്ഷനുകളെ സംബന്ധിക്കുന്ന നിശ്ചിത വിവരങ്ങൾ സ്വന്തമായി തയ്യാറാക്കി ഇതോടൊപ്പം കൂട്ടിച്ചെർക്കുക. പിന്നെ കൂടുതൽ ആശയങ്ങൾ ഉള്ളവർ ഇഷ്ടാനുസരണം ഇതിനെ കൂടുതൽ കൂടുതൽ മനോഹരമാക്കിയാൽ വളരെ നന്ന്...
മാത്രമല്ല നമ്മുടെ ഓഫീസിലെ ഉബുണ്ടു ഉപയോഗിച്ച് തന്നെ ഇത് ചെയ്യുന്ന അത്യാവശ്യ കാര്യങ്ങൾ ഞാനിവിടെ പറയുന്നുണ്ട്. ആദ്യം പൊതുവായുള്ള ഏതൊക്കെ വിവരങ്ങളാണ് ഇവിടെ നിന്നും ലഭിക്കുക എന്ന് ആദ്യം പറയാം.
- സെക്ഷൻ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങളുടെ ടേബിൾ
- സ്റ്റാൻഡേർഡ് ഓഫ് പെർഫോമൻസ്
- കൺസ്ട്രക്ഷൻ സ്റ്റാൻഡേർഡ്‌സ്
- സർവീസ് കണക്ഷൻ നടപടിക്രമങ്ങൾ
- ഓൺലൈൻ സേവനങ്ങൾ
- നിയമാനുസൃത അകലങ്ങൾ
- ട്രാൻസ്‌ഫോർമർ കറന്റ് റേറ്റിംഗ്‌സ്
- എർത്ത് റെസിസ്റ്റൻസ്
കപ്പാസിറ്റർ റേറ്റിംഗ്‌സ്
- കോമ്പൗണ്ടിങ് ചാർജ്ജുകൾ
- ക്യാഷ് ഡെപ്പോസിറ് നിരക്കുകൾ
- വീട്ടുപകരണങ്ങളും കപ്പാസിറ്റിയും
- കടമകളും ഉത്തരവാദിത്വങ്ങളും
അതാത് സെക്ഷനിൽ തയ്യാറാക്കേണ്ട വിവരങ്ങൾ
- സിംഗിൾ ലൈൻ ഡയഗ്രം
- സെക്ഷനിലെ ട്രാൻസ്ഫോർമറുകളുടെ പേര്, കപ്പാസിറ്റി
- സെക്ഷനിലെ ലൈൻ AB സ്വിച്ചുകളുടെ പേര്, ലൊക്കേഷൻ, തരം (ബോർഡർ, ഇന്റെർലിങ്ക്, ഏതൊക്കെ ഫീഡർ/സെക്ഷൻ തമ്മിൽ)
- സെക്ഷനിലെ 11 കെ.വി.ഫീഡറുകൾ, സബ്സ്റേഷനുകൾ
- സെക്ഷനിലെ എൽ.ടി.ഇന്റെർലിങ്കുകൾ
- കൺസ്യുമർ അബ്സ്ട്രാക്ട്
- വ്യാവസായിക ഉപഭോക്താക്കൾ
- ജനറൽ TOD ഉപഭോക്താക്കൾ
- ഉപഭോഗം അടിസ്ഥാനമാക്കിയുള്ള TOD ഉപഭോക്താക്കൾ
- ഡിമാൻഡ് അടിസ്ഥാനമാക്കിയുള്ള TOD ഉപഭോക്താക്കൾ
- സി.ടി. ഉപഭോക്താക്കൾ
- സോളാർ ഉപഭോക്താക്കൾ
- അവശ്യ ഫോൺ നമ്പറുകൾ
(പ്രയോജനപ്പെടും എന്ന് തോന്നുന്ന എന്ത് വിവരങ്ങളും കൂട്ടിച്ചെർക്കാം)
മിക്കവർക്കും വേർഡ്/ഉബുണ്ടുവിലെ ലിബർ ഓഫീസ് റൈറ്റർ എന്നിവ ഉപയോഗിക്കാനും ഒരുമനെറ്റിൽ നിന്നും മേല്പറഞ്ഞ വിവരങ്ങൾ ഇവയിലേക്ക് പേസ്റ്റ് ചെയ്യാനും അറിയാമായിരിക്കും. എങ്കിലും ഇവിടെ ചുമ്മാ സിമ്പിളായി ഒന്ന് പറഞ്ഞു പോകാം.
നമുക്ക ഓഫീസിൽ തന്നെ ലഭിക്കുന്ന സോഫ്റ്റ്‌വെയർ ആയതിനാൽ ഉബുണ്ടു ലിബർ ഓഫീസ് റൈറ്ററിൽ ആയിരിക്കും നമുക്ക് പെട്ടെന്ന് ചെയ്യാൻ കഴിയുക. പിന്നെ മലയാളത്തിൽ തന്നെ വേണ്ടതിനാൽ നമ്മുടെ കമ്പ്യുട്ടറിൽ മലയാളം ഉണ്ടോ എന്ന് പരിശോധിച്ച് ഇല്ലെങ്കിൽ സിസ്റ്റം സൂപ്പർവൈസറോട് പറഞ്ഞാൽ സന്തോഷത്തോടെ ചെയ്തു തരും. പിന്നെ കുറച്ച് നല്ല ഫോണ്ടുകളും കൂടി ഉണ്ടായാൽ നല്ലത്. മഞ്ജരി, രഘുമലയാളം, ചിലങ്ക ഒക്കെ നല്ല രസമുള്ള ഫോണ്ടുകളാണ്. (ഞാൻ മഞ്ജരിയാണ് ഉപയോഗിച്ചിരിക്കുന്നത്...ഫോണ്ട് മാറ്റുമ്പോൾ സൈസ് കൂടി ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ചില ടേബിളുകൾ വൃത്തിയില്ലാതെ മറ്റു പേജുകളിലേക്ക് അതിക്രമിച്ച് കടന്നേക്കാം)
പ്രധാനപ്പെട്ട ഒരു കാര്യം കൂടി. ഈ ബ്ലോഗിൽ ഞാൻ മേല്പറഞ്ഞ പൊതു വിവരങ്ങൾ PDF ഫോർമാറ്റിൽ മുൻപ് തന്നെ നൽകിയിട്ടുണ്ട്. PDF ആകുമ്പോൾ ഫോണ്ട് മാറില്ല, ഞാൻ ചെയ്ത അതേ രീതിയിൽ എല്ലാവര്‍ക്കും ലഭിക്കും, ഇക്കാര്യങ്ങൾ കൊണ്ട് തന്നെ പ്രിന്റ് എടുക്കുമ്പോൾ വൃത്തിയായിത്തന്നെ ലഭിക്കും എന്ന പ്രയോജനങ്ങൾ ഉണ്ട്. എന്നാൽ ഈ വിവരങ്ങൾ എല്ലാം ഉൾക്കൊള്ളിച്ച് ഒറ്റ ഫയൽ ആക്കണം എങ്കിൽ ഇവയുടെ എഡിറ്റബിൾ ഫയൽ തന്നെ വേണ്ടിവരും എന്നതിനാലും നിരവധി പേര്‍ ആഗ്രഹം പ്രകടിപ്പിച്ചതിനാലും ഞാനിത് ആർക്കു വേണമെങ്കിലും സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കാനായി ഈ പോസ്റ്റിനോടൊപ്പം നൽകുകയാണ്. ആയതിനാൽ ഇത് ചെയ്യുമ്പോൾ വിവരങ്ങൾ അബദ്ധത്തിൽ തെറ്റായ രീതിയിൽ എഡിറ്റ് ചെയ്യപ്പെടാതെയും നഷ്ടപ്പെടാതെയും വികലമാകാതെയും ശ്രദ്ധിക്കുക. ഏതെങ്കിലും കാരണവശാൽ അപ്രകാരം സംഭവിച്ചാൽ വീണ്ടും ഡൗൺലോഡ് ചെയ്ത സോഴ്സ് ഫയലിൽ നിന്നും തുടങ്ങുക.
താഴെ കൊടുത്തിരിക്കുന്ന ഫയലുകളിൽ ആദ്യത്തേത് എഡിറ്റ് ചെയ്യാവുന്ന, ലിബർ ഓഫീസ് റൈറ്ററിൽ ചെയ്തിട്ടുള്ള, ബുക്ക് ലൈറ്റിന്റെ ഫയൽ ആണ്. ഇതിലാണ് ബാക്കി വിശദാംശങ്ങള്‍ കൂടി ഉൾപ്പെടുത്തി പൂർണ്ണ കൈപ്പുസ്തകം ആക്കിയെടുക്കേണ്ടത്.
രണ്ടാമത്തെ ഫയൽ പെരളശ്ശേരി സെക്ഷനുവേണ്ടി ചെയ്ത PDF ഫോര്‍മാറ്റിലുള്ള കൈപ്പുസ്തകമാണ്. എങ്ങനെ ചെയ്യണം എന്നുള്ള ഒരു ആശയം ലഭിക്കാൻ ഇത് തുറന്നു നോക്കുക
മുകളിലെ
എഡിറ്റ് ചെയ്യാവുന്ന ഫയൽ ഡൌൺലോഡ് ചെയ്തു ഓപ്പൺ ചെയ്‌താൽ അതിൽ ഇൻഡക്സ് പ്രകാരം സെക്ഷനിൽ നിന്നും ചെയ്യേണ്ട ഡീറ്റെയിൽസ് അതാത് പേജുകളിൽ കോപ്പി പേസ്റ്റ് ചെയ്തു കൊടുത്താൽ മതി.
ആവശ്യാനുസരണം
പേജ് എഡിറ്റ് ചെയ്ത മനോഹരമാക്കിയതിനു
ശേഷം അതിനെ pdf
ആക്കുക.
ഇതുവരെ
റൈറ്ററിൽ ചെയ്തു പരിചയം
ഇല്ലാത്തവർക്കായി കൺസ്യുമർ
ഡീറ്റെയിൽസ് എങ്ങനെ റൈറ്ററിൽ
ചെയ്യാം എന്നും pdf
ഫോർമാറ്റ്
എങ്ങനെ തയ്യാറാക്കാം എന്നും
ഒന്ന് പറഞ്ഞു പോകാം.
കംപ്യുട്ടറിന്റെ
മുൻപിൽ ഇരുന്ന് ഇതുപോലെ
ചെയ്താൽ മതിയാകും.
ഒരു
കൺസ്യുമർ റിപ്പോർട്ട്-ഉദാഹരണത്തിന്
TOD
കൺസ്യുമർസിന്റെ
ലിസ്റ്റ് നമുക്ക് നോക്കാം
ഒരുമാനെറ്റിലെ
റിപ്പോർട്ട് -
കൺസ്യുമർ
റിപ്പോർട്ട്-
കൺസ്യുമർ
ഡീറ്റെയിൽസ്
up
to എന്ന
ബട്ടൺ ക്ലിക്ക് ചെയ്യുക
പിന്നെ
നമുക്ക് ഉചിതമായ ഡീറ്റെയിൽസ്
സെലക്ട് ചെയ്യുക
പ്രൈസിംഗ്
ടൈപ്പിൽ TOD
സെലക്ട്
ചെയ്യുക
റിപ്പോർട്ട്
ടൈപ്പിൽ ഡീറ്റെയിൽസ് എന്നത്
കൊടുക്കുക
വ്യൂ
റിപ്പോർട്ട് ക്ലിക്ക് ചെയ്യുക
ഇങ്ങനെ
ലഭിക്കുന്ന റിപ്പോർട്ട്
സ്പ്രെഡ് ഷീറ്റിലേക്ക്
നേരിട്ട് കൺവെർട്ട് ചെയ്യാൻ
ഒരുമാനെറ്റിൽ സാധിക്കും
എങ്കിലും താഴെ പറയുന്ന രീതിയിൽ
റൈറ്ററിൽ നന്നായി ചെയ്യാം.
സീരിയൽ
നമ്പർ എന്നതിൽ curser
വച്ച്
ഡ്രാഗ് ചെയ്ത മുഴുവൻ താഴേക്ക്
സെലക്ട് ചെയ്യുക.
പിന്നീട്
കോപ്പി ചെയ്യുക.
(റൈറ്റ്
ക്ലിക്ക് ചെയ്ത കോപ്പി ചെയ്യുകയോ
കീ ബോർഡ് വഴി Ctrl-C
വഴിയോ
ചെയ്യാം.)
ഇനി
റൈറ്റർ ഓപ്പൺ ചെയ്യുക.
റൈറ്ററിൽ
മുകൾ ഭാഗത്ത് റൈറ്റ് ക്ലിക്ക്
ചെയ്യുക
Paste
special-More
options-Hyper
Text Markup Language(HTML)-OK
പേപ്പറിന്
പുറത്ത് ഡീറ്റെയിൽസ് പോകുന്നു
എങ്കിൽ ലാൻഡ്‌സ്‌കേപ്പ്
സെലക്ട് ചെയ്യുക (Format-Page
style-Landscape-OK)
ഇനി
ആവശ്യമില്ലാത്ത column
ഡിലീറ്റ്
ചെയ്യുക.
എങ്കിൽ
മാത്രമേ ഇത് A4
ഷീറ്റിനുള്ളിൽ
ഒതുങ്ങി കിട്ടൂ.
(സെലക്ട്
Column-rright
click-delete-column)
ഇനി
ഏറ്റവും top
left കോർണറിൽ
curser
വച്ചാൽ
ഒരു arrow
രൂപത്തൽ
കാണാം . ഇനി
ക്ലിക്ക് ചെയ്‌താൽ മുഴുവൻ
സെലക്ട് ആകും.
Right
click-table properties-എല്ലാ
ബോർഡറും (Set
outer border and all inner lines) സെലക്ട്
ചെയ്യുക.
ഇപ്പോൾ
ഡീറ്റെയിൽസ് മൊത്തത്തിൽ
ബോർഡർ വന്ന്
നല്ലൊരു രൂപത്തിൽ ആകും.
ആവശ്യാനുസരണം
ലൈനുകൾ curser
ഉപയോഗിച്ച്
അഡ്ജസ്റ്റ് ചെയ്യാം.
ഇനി
ഇത് കോപ്പി ചെയ്യുക,
ഇൻഡക്സ്
പ്രകാരം നമ്മുടെ ഫയലിൽ അതെ
പേജിൽ പേസ്റ്റ് ചെയ്യുക.
എല്ലാ
ഡീറ്റൈൽസും കൊടുത്തു കഴിഞ്ഞാൽ
പേജ് നമ്പർ നോക്കി ഇൻഡക്സില്‍
കറക്റ്റ് ചെയ്താൽ മതി.
ഇനി
ഇതിൽ ഇല്ലാത്ത എന്തെങ്കിലും
വിവരം നൽകിയാൽ ഇൻഡക്സ് കൂടി
add
ചെയ്യണം.
അതിനായി
എവിടെയാണോ row
ചെയ്യേണ്ടത്
അതിനു സമീപം curser
വച്ച്
row
സെലക്ട്
ചെയ്ത റൈറ്റ് ക്ലിക്ക് ചെയ്യുക,
inbsert
എന്നതിൽ
above/below
എന്നത്
സെലക്ട് ചെയ്യുക.
മുഴുവൻ
ചെയ്ത് booklet
കമ്പ്ലീറ്റ്
ആയിക്കഴിഞ്ഞാൽ pdf
ആക്കി
മാത്രമേ ഉപയോഗിക്കാൻ കൊടുക്കാവൂ.
ഇല്ല
എങ്കിൽ ശരിയായ അപ്ലിക്കേഷൻ
ഇല്ലെങ്കിൽ മൊബൈലിൽ ഓപ്പൺ
ആകാതെയോ വികലമായോ കാണും.
അതിനായി
file-export
as-export as pdf-export-save
കഴിഞ്ഞു.
No comments:
Post a Comment