കറണ്ട് ചാര്‍ജ്ജ് അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നോ-ഇത് വായിക്കൂ

ഗാർഹിക വൈദ്യുത പ്രതിഷ്ഠാപനങ്ങളിൽ ICDP/ ICTP  മെയിൻ സ്വിച്ചുകൾക്ക് പകരം MCB  ടൈപ്പ്‌ ഐസൊലേറ്ററുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചും  എർത്ത് ലീക്കേജിനെക്കുറിച്ചും ചില വസ്തുതകള്‍

പഴയ പല വീടുകളിലും സ്ഥാപനങ്ങളിലും ICDP/ ICTP മെയിൻസ്വിച്ചുകളാണുള്ളത്. ഇവയിലെ തകരാറുമൂലം ചിലപ്പോൾ വൈദ്യുതി ലീക്ക് ആയി, വൈദ്യുതി പാഴാകുന്നത് കാരണം വലിയ വൈദ്യുതി ബില്ലുകൾ വരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം മെയിൻ സ്വിച്ചുകളിലെ എബോനൈറ്റ്  റോഡിന്റെ തകരാറുമൂലം ഉണ്ടാകുന്ന വൈദ്യുതി  അപകടങ്ങൾ വർദ്ധിച്ചു വരുന്നതായും കണ്ടുവരുന്നുണ്ട്. ഇത്തരം മെയിൻ സ്വിച്ചുകൾ എർത്ത്  ചെയ്യുന്നതിലൂടെ പ്രതിഷ്ഠാപനങ്ങളിലെ എർത്തിങ് സംവിധാനത്തിലേക്ക് ലീക്കേജ്  ഉണ്ടാവുകയും അപകട സാധ്യത ഉയരുകയും ചെയ്യുന്നു.  ഗാർഹിക വൈദ്യുത പ്രതിഷ്ഠാപനങ്ങളിൽ 30 mA ലീക്കേജ്  കറന്റ് റേറ്റിംഗ് ഉള്ളതുമായ എർത്ത് ലീക്കേജ് പ്രൊട്ടക്റ്റീവ് ഉപകരണങ്ങൾ (ELCB/RCCB) സ്ഥാപിക്കേണ്ടതാണ്.

സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി റെഗുലേഷൻസ് 2010 ൽ ഇപ്രകാരം പറയുന്നു. "Point of commencement of supply of electricity shall mean the point of the switch gear installed by the consumer". വൈദ്യുതി ലീക്കേജ്  ഉണ്ടാവുകയാണെകിൽ ആയതിനെ തടയുവാനായി എർത്ത് ലീക്കേജ് പ്രൊട്ടക്റ്റീവ് ഉപകരണം point of commencement of supply യ്ക്ക്  മുന്നിലായി  തന്നെ ഘടിപ്പിക്കേണ്ടതുണ്ട്. ആയതിൽ സുരക്ഷയെ മുൻനിർത്തി താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

1. ICDP / ICTP  മെയിൻ സ്വിച്ചുകൾക്ക് പകരമായി MCB  ഐസൊലേറ്ററുകൾ ഉപയോഗിക്കാവുന്നതാണ്.
2 . എർത്ത് ലീക്കേജ് പ്രൊട്ടക്റ്റീവ് ഉപകരണം (RCCB മുതലായവ)ഘടിപ്പിക്കേണ്ടത് point of commencement of supply യ്ക്ക്  മുന്നിലാണ് (fuse cutout നും നിലവിലെ മെയിൻ സ്വിച്ചിനും മദ്ധ്യേ)
3 .ISI മുദ്രയുള്ള ഉത്പന്നങ്ങൾ നിർബന്ധമായും  ഉപയോഗിക്കേണ്ടതാണ്.

No comments:

© The Grid, a blog for KSEB staff   

TopBottom