കാർഷിക ആവശ്യത്തിനായുള്ള വൈദ്യുതി കണക്ഷൻ - ഇനി സ്ഥല ലഭ്യത പ്രശ്നമല്ല.
=========================================
കാർഷിക വൈദ്യുതി താരീഫ് നിശ്ചയിക്കുന്നതിന് കൃഷി സ്ഥലത്തിന്റെ പരിധി പരിഗണിക്കേണ്ടതില്ല എന്ന് വ്യക്തമാക്കി കേരള റെഗുലേറ്ററി കമ്മീഷൻ. കാർഷിക താരീഫിൽ കണക്ഷൻ നൽകുന്നത് സബന്ധിച്ച് നിലനിൽക്കുന്ന അവ്യക്തത ഒഴിവാക്കണം എന്ന പൊതു തെളിവെടുപ്പിലെ ആവശ്യം പരിഗണിച്ചാണ് ജൂലൈ 8 ന് പുറത്തിറക്കിയ താരീഫ് ഉത്തരവിൽ കമ്മീഷൻ ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുന്നത്.
കാർഷിക താരിഫിൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ കാർഷിക വിളകളാണെങ്കിൽ കുറഞ്ഞത് 30 സെന്റ്, പച്ചക്കറി തോട്ടമാണെങ്കിൽ കുറഞ്ഞത് 10 സെന്റ്, വെറ്റില കൃഷിയാണെങ്കിൽ കുറഞ്ഞത് 5 സെന്റ് എന്ന തരത്തിലുള്ള 6.11.2016 ലെ സർക്കാർ ഉത്തരവ് ആധാരമാക്കിയ വ്യവസ്ഥകളാണ് ഇതോടെ ഇല്ലാതാവുന്നത്.
താരീഫ് ഉത്തരവ് പ്രകാരം കാർഷിക ആവശ്യത്തിനായുള്ള പമ്പിംഗിനാണ് വൈദ്യുതി കണക്ഷൻ അപേക്ഷിക്കുന്നതെങ്കിൽ എങ്കിൽ അതിനെ സ്ഥല ലഭ്യത പരിഗണിക്കാതെ കാർഷിക താരീഫായ LT V ൽ നൽകാമെന്നാണ് കമ്മീഷൻ ഉത്തരവ്.
ഈ ഉത്തരവ് സ്ഥലപരിമിതി മൂലം കാർഷിക കണക്ഷൻ ല്യമാകാതിരുന്ന ഒട്ടനവധി പേർക്ക് നേട്ടമാവും. നിലവിൽ മറ്റേതെങ്കിലും താരിഫിൽ ഇത്തരം കണക്ഷൻ എടുത്തവർക്കും താരീഫ് മാറ്റത്തിനുള്ള അപേക്ഷ നൽകി ഈ ആനുകൂല്യം ഉറപ്പാക്കാം.
ഇത് സംബന്ധിച്ചുള്ള കമ്മീഷൻ ഉത്തരവിന്റെ പ്രസക്ത ഭാഗം താഴെ നൽക്കുന്നു (പേജ് 36 )
" As per the Section 62(3) of the Electricity Act, 2003, the Commission is empowered to recategorise consumers based on the purpose of usage. The minimum land holding specified by the State Government, cannot be considered as a criterion for assigning agriculture tariff. If the licensee convinced that, the pumping water is for agriculture purpose, irrespective of the land holdings prescribed by the Government, agriculture tariff can be assigned to such consumers."

No comments:
Post a Comment