ഊര്‍ജ്ജ ദൂത്, ഊർജ്ജ സൌഹൃദ്

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് ഉപഭോക്തൃ സംതൃപ്തിയുമായി ബന്ധപ്പെട്ട പല മുന്നേറ്റങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്. വൈദ്യുതി തടസ്സങ്ങളും വൈദ്യുതി തിരികെ വരുന്ന സമയവും മുൻ കൂട്ടി എസ്.എം.എസ്. ആയി അറിയിക്കുന്ന ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റവും (ഊർജ്ജ ദൂത്).ബിൽ വിവരങ്ങൾ എസ്.എം.എസ്. ആയും ഇ-മെയിൽ ആയും നൽകുന്ന ഊർജ്ജ സുഹൃദും.

ഊർജ്ജ ദൂത് : മുൻ കൂട്ടി നിശ്ചയിച്ചിട്ടുള്ള ജോലികൾക്കാണ് കറണ്ട് പോകുന്ന സമയം മുൻ കൂട്ടി അറിയിക്കുക. അപ്രതീക്ഷിതമായി വരുന്ന തകരാറുകൾക്ക് തിരികെ വരുന്ന സമയം അറിയിക്കും. 11കെ.വി. ലൈനിലെയും ട്രാൻസ്ഫോർമറിലെയും പൊതുവായി വരുന്ന തകരാറുകളും ലോഡ് ഷെഡ്ഡിംഗ് മുതലായവയ്ക്കുമാണ് ഇത് ബാധകമാ‍ാകുക. ട്രാൻസ്ഫോർമറിലെ ഫ്യൂസ് പോയി അപ്രതീക്ഷിതമായി വരുന്ന വൈദ്യുതി തടസ്സത്തിന് എസ്.എം.എസ് ലഭിക്കണമെന്നില്ല.
കൂടാതെ ഒറ്റപ്പെട്ട (കൺസ്യൂമർ സർവ്വീസുമായി ബന്ധപ്പെട്ട-മീറ്റർ തകരാർ, സർവ്വീസ് വയറിന്റെ തകരാറുകൾ മുതലായവ) പരാതികൾ എന്നിവയയ്ക്കും എസ്.എം.എസ് ലഭിക്കില്ല.

ഊർജ്ജ സൌഹൃദ് : വൈദ്യുതി ബിൽ തുക, അവസാന തീയതി, കൺസ്യൂമർ നമ്പർ, ബിൽ നമ്പർ മുതലായവ എസ്.എം.എസ്. ആയി ലഭിക്കുന്നു. മാത്രമല്ല ബിൽ അടയ്ക്കേണ്ടുന്ന തീയതിയ്ക്ക് മുൻപ് മുന്നറിയിപ്പും ലഭിക്കും. ഇതിനായി കൺസ്യൂമർ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതോടൊപ്പം ഇ-മെയിൽ ഐ.ഡി. കൂടി രജിസ്റ്റർ ചെയ്താൽ ബിൽ വിവരങ്ങൾ ഇ-മെയിലിലും ലഭിക്കും.

മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുവാൻ (മീറ്റർ റീഡർ നൽകിയ ഒരു ബിൽ കയ്യിൽ കരുതുക. അതിലെ ബിൽ നമ്പരും, കൺസ്യൂമർ നമ്പരും ഇവിടെ ആവശ്യമുണ്ട്) :
1) കെ.എസ്..ബി.ലിമിറ്റഡിന്റെ വെബ് സൈറ്റ് വഴി രജിസ്റ്റർ ചെയ്യുവാൻ www.kseb തുറക്കുക. സ്ക്രീനിൽ ഇമേജിനു താഴെ റണ്ണിംഗ് ലെറ്ററിൽ ക്ലിക് ചെയ്യുക. തുറന്നു വരുന്ന സ്ക്രീനിൽ 13 അക്ക കൺസൂമർ നമ്പരും, ബില്ല് നമ്പരും നൽകുക. VALIDATE ക്ലിക് ചെയ്യുക. കൊടുത്ത വിവരങ്ങൾ ശരിയെങ്കിൽ പിന്നീടു വരുന്ന പേജിൽ ഫോൺ നമ്പർ, -മെയിൽ ഐ.ഡി. എന്നിവ നൽകുക. ആവശ്യമുള്ള സർവ്വീസുകൾ സെലക്ട് ചെയ്യുക, UPDATE CONSUMER DETAIL ക്ലിക് ചെയ്യുക.

2) കെ.എസ്..ബി.ലിമിറ്റഡിന്റെ ഓൺലൈൻ പോർട്ടൽ വഴി. ഓൺലൈൻ വഴി ബിൽ അടയ്ക്കുന്നതിനായി രജിസ്റ്റർ ചെയ്യുകയും അതുവഴി പുതിയ സർവ്വീസുകൾ ലഭിക്കുകയും ചെയ്യും.(ഇവിടെ ക്ലിക് ചെയ്യുക). (മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാൻ മാത്രമാണങ്കിൽ ഇതിൽ രജിസ്റ്റർ ചെയ്യണം എന്നില്ല.)

3) ഇതു കൂടാതെ അതാത് സെക്ഷൻ ഓഫീസുകളിൽ നേരിട്ടും ഇവ രജിസ്റ്റർ ചെയ്യവുന്നതാണ്.

4) പെരുമ്പുഴ സെക്ഷനിൽ ഉൾപ്പെട്ട കൺസ്യൂമർക്ക് ഈ ബ്ലോഗ് വഴിയും വളരെ എളുപ്പം ഓഫീസിൽ രജിസ്റ്റർ ചെയ്യാം. അതിനായി ഇവിടെക്ലിക് ചെയ്യുക. തുടർന്നു വരുന്ന സ്ക്രീനിൽ ആവശ്യമായ വിവരങ്ങൾ നൽകുക. SUBMIT ക്ലിക് ചെയ്യുക. Successfully submitted എന്നു വന്നാൽ വിവരങ്ങൾ തിക്കോടി സെക്ഷൻ ഓഫീസിൽ എത്തിയിട്ടുണ്ട്. വിവരങ്ങൾ ശരിയാണോ എന്നു പരിശോധിച്ച ശേഷം രജിസ്റ്റർ ചെയ്യുന്നതായിരിക്കും.





No comments:

© The Grid, a blog for KSEB staff   

TopBottom