2017 മാർച്ച്മാസത്തോടെ കേരളത്തിലെ എല്ലാ വീടുകളും വൈദ്യുതീകരിക്കാനുള്ള കർമ്മ പദ്ധതിയുമായി കേരള സർക്കാരും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡും മുന്നോട്ടു പോകുകയാണ്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് എല്ലാ പ്രദേശങ്ങളിലേക്കും വൈദ്യുതി വിതരണ ശൃംഖല വ്യാപിപ്പിക്കും. വൈദ്യുതി ലൈനും ട്രാൻസ്ഫോർമറും എത്തിയിട്ടില്ലാത്ത മേഖലകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം, എംപിമാരുടെയും എംഎൽഎമാരുടെയും വികസന ഫണ്ടുകൾ, പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ ഫണ്ടുകൾ, കേന്ദ്രാവിഷ്കൃത പദ്ധതിവിഹിതം,വിവിധ വികസന പ്രോജക്ടുകളിൽ നിന്നുള്ള ഫണ്ടുകൾ തുടങ്ങിയവ വിനിയോഗിച്ചായിരിക്കും ശൃംഖലാ വ്യാപനം നടത്തുക. തുടർന്ന് വായിക്കാം >>>
Thursday, October 20, 2016
Subscribe to:
Post Comments (Atom)
No comments:
Post a Comment