1. പുതിയ
സർവീസ് കണക്ഷന്‍
അപേക്ഷകൾക്ക് ഒപ്പം
സമർപ്പിക്കേണ്ട രേഖകൾ
പുതിയ സർവീസ്
കണക്ഷന് വേണ്ടിയുള്ള അപേക്ഷകൾക്ക്
ഒപ്പം സമർപ്പിക്കേണ്ട രേഖകൾ
രണ്ട് എണ്ണമായി നിജപ്പെടുത്തിയിട്ടുണ്ട്.
തിരിച്ചറിയൽ
രേഖ
ഉടമസ്ഥാവകാശം
/നിയമപരമായ
അധിവാസം തെളിയിക്കുന്ന രേഖ
1.1. തിരിച്ചറിയൽ
രേഖ
തിരിച്ചറിയൽ
രേഖയായി
താഴെപ്പറയുന്ന
ഏതെങ്കിലും
ഒന്ന് ഉപയോഗിക്കാവുന്നതാണ്
(ഫോട്ടോ
പതിച്ച തിരിച്ചറിയൽ കാർഡ്)
-
ഇലക്ടറല്‍ ഐഡൻറിറ്റി കാർഡ്
-
പാസ്പോർട്ട്
-
ഡ്രൈവിംഗ് ലൈസൻസ്
-
റേഷൻ കാർഡ്
-
ഏതെങ്കിലും ഗവൺമെൻറ് വകുപ്പുകളോ ഏജൻസികളോ പൊതുമേഖലാ സ്ഥാപനങ്ങളോ നല്‍കിയിട്ടുള്ള ഫോട്ടോ ഐഡി കാർഡ്
-
പാന്‍ കാര്‍ഡ്
-
ആധാർ കാർഡ് /നാഷണല്‍ പോപ്പുലേഷൻ രജിസ്റ്റർ (NPR) കാർഡ്
-
വില്ലേജ്, പഞ്ചായത്ത് , മുനിസിപ്പാലിറ്റി അല്ലെങ്കില്‍ മുലിസിപ്പല്‍ കോർപ്പറേഷൻ നല്‍കിയിട്ടുള്ള ഫോട്ടോ ഐഡൻറിറ്റി കാർഡ്
1.2 ഉടമസ്ഥാവകാശം
/നിയമപരമായ
അധിവാസം തെളിയിക്കുന്ന
രേഖ
ഉടമസ്ഥാവകാശം
/
നിയമപരമായ
അധിവാസം തെളിയിക്കുന്നതിന്
താഴെപ്പറയുന്ന
രേഖകൾ
ഏതെങ്കിലുമൊന്ന്
ഉപയോഗിക്കാവുന്നതാണ്
-
മുൻസിപ്പൽ കോർപ്പറേഷൻ അല്ലെങ്കിൽ മുനിസിപ്പാലിറ്റി അല്ലെങ്കിൽ പഞ്ചായത്ത് അല്ലെങ്കിൽ ടൗണ്‍ഷിപ്പ് നൽകുന്ന കെട്ടിടത്തിന്‍െറ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്
അല്ലെങ്കിൽ
-
യോഗ്യതയുള്ള റവന്യൂ അധികാരികളിൽ നിന്നും ലഭ്യമാകുന്ന ഉടമസ്ഥാവകാശ / കൈവശാവകാശ സർട്ടിഫിക്കറ്റ്
അല്ലെങ്കിൽ
-
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ ഒരു ഓഫീസറോ ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയ ആധാരത്തിന്‍െറ പകർപ്പ്
അല്ലെങ്കിൽ
-
റവന്യൂ വകുപ്പിൽ നിന്നും ലഭ്യമായ വസ്തുവിന്‍െറ കരം അടച്ച രസീത് (പറ്റ്ചീട്ട്) ഒരു വർഷത്തിനുള്ളിൽ ലഭിച്ച ത് (അസ്സലും ആയി ഒത്തുനോക്കി പ്രാമാണ്യം ഉറപ്പുവരുത്തിയിരിക്കണം
അല്ലെങ്കിൽ
-
സർവീസ് കണക്ഷനുള്ള അപേക്ഷ നൽകുന്നത് വാടകക്കാരൻ/പാട്ടക്കാരന്‍ ആണെങ്കിൽ വാടക കരാർ അല്ലെങ്കിൽ പാട്ടക്കരാര്‍, വസ്തു ഉടമയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനായി മുകളില്‍ പറഞ്ഞ (1 മുതല്‍ 4 വരെ) ഏതെങ്കിലുമൊരു രേഖയോടൊപ്പം ഹാജരാക്കണം
അല്ലെങ്കിൽ
-
മുലിസിപ്പല്‍ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി അല്ലെങ്കില്‍ പഞ്ചായത്ത് നല്‍കിയിട്ടുള്ള അധിവാസ സാക്ഷ്യപത്രം.
ഇലക്ട്രിക്കല്‍
സെക്ഷന്‍ ഒാഫീസുകളിലെ
പൊതുജനങ്ങള്‍ക്ക്/ഉപഭോക്താക്കള്‍ക്ക്
നല്‍കിവരുന്ന പ്രധാന
സേവനങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍
-
പുതിയ എല്‍.ടി. സര്‍വ്വീസ് കണക്ഷന്‍
-
ഗാര്‍ഹിക ആവശ്യം
-
ഗാർഹിക
ആവശ്യത്തിനുള്ള കണക്ഷൻ ഒപ്പം
ഹാജരാക്കേണ്ട രേഖകൾ -
താഴെ
I മുതല്‍
IX വരെ
പറയുന്ന ഏതെങ്കിലും രേഖ
കൈവശമുണ്ടെങ്കിലും അതില്‍
ഉള്ള അഡ്രസ്സും കണക്ഷൻ
ലഭിക്കേണ്ട അഡ്രസ്സും ഒന്നു
തന്നെയാണെങ്കിലും മുകളില്‍
1.2.-ല്‍
പറഞ്ഞിരിക്കുന്ന ഉടമസ്ഥാവകാശം
/നിയമപരമായ
അധിവാസം തെളിയിക്കുന്ന രേഖക്ക്
പകരം അവ പരിഗണിക്കാവുന്നതാണ്.
-
തദ്ദേശ സ്വയംഭരണ സ്ഥാപനം നല്‍കുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്
-
ഇലക്ട്രൽ ഐഡി കാർഡ്
-
ഇന്ത്യൻ പാസ്പോർട്ട്
-
ആധാർ കാർഡ്
-
നാഷണല്‍ പോപ്പുലേഷൻ രജിസ്റ്റർ (NPR) കാർഡ്
-
റേഷൻ കാർഡ്
-
ഏതെങ്കിലും ഗവൺമെൻറ് ഏജൻസിയിൽ നിന്നും ലഭ്യമാകുന്ന ഫോട്ടോ ഐഡൻറിറ്റി കാർഡ്
-
ഏറ്റവും പുതിയതായി ലഭിച്ച വാട്ടർ അല്ലെങ്കിൽ ടെലഫോൺ അല്ലെങ്കിൽ ഗ്യാസ് കണക്ഷൻ ബില്‍ (ഗവൺമെൻറ് കമ്പനി / ഏജന്‍സി ആയിരിക്കണം)
-
NREGP (ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) കാര്‍ഡ്
അല്ലെങ്കിൽ
തദ്ദേശ സ്വയംഭരണ
സ്ഥാപനം നല്‍കിയിട്ടുള്ള
അംഗീകരിച്ച പ്ലാൻ /ബിൽഡിംഗ്
പെർമിറ്റ്
അല്ലെങ്കിൽ
പാര്‍പ്പിട
ആവശ്യത്തിനുള്ള കെട്ടിടത്തിന്‍െറ
മൊത്തം തറ വിസ്താരം 1500
സ്ക്വയർ
ഫീറ്റില്‍ കൂടുതലല്ലെങ്കില്‍
തദ്ദേശ സ്വയംഭരണ സ്ഫാപനം
നല്‍കുന്ന സ്ഥിരതാമസ സാക്ഷ്യപത്രം.
സർവീസ് കണക്ഷന്‍
ആവശ്യപ്പെടുന്ന പാര്‍പ്പിട
ആവശ്യത്തിനുള്ള കെട്ടിടത്തിന്‍െറ
മൊത്തം തറ വിസ്താരം 100
സ്ക്വയർ
മീറ്ററിന് (1076
സ്ക്വയർ
ഫീറ്റ്)
മുകളിൽ
അല്ല എങ്കിൽ ഉടമസ്ഥാവകാശം
/നിയമപരമായ
അധിവാസം തെളിയിക്കുന്ന രേഖ
ഇല്ലാതെ തന്നെ കണക്ഷന്‍
നൽകുന്നതാണ്.
എന്നാല്‍
താഴെ പറയുന്നവ പ്രസ്കാവിക്കുന്ന
വെള്ള പേപ്പറിലുള്ള സമ്മതപത്രം
നല്‍കേണ്ടതാണ്
-
കെട്ടിടത്തിന്‍െറ മൊത്തം തറ വിസ്താരം 100 സ്ക്വയർ മീറ്ററിന് മുകളിൽ അല്ല
-
ഗാര്‍ഹിക ആവശ്യത്തിനു വേണ്ടി മാത്രമാണ് കെട്ടിടം ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും ഇനി ഉപയാഗിക്കുന്നതും.
-
ഈ കെട്ടിടത്തിലേക്ക് ലഭിക്കുന്ന വൈദ്യുതി കണക്ഷന്‍ ടി കെട്ടിടത്തിന്‍െറ ഉടമസ്ഥാവകാശത്തിനോ, കൈവശാവകാശത്തിനോ നിയമ സാധുത തെളിയിക്കുന്നതിനോ വേണ്ടി ഭാവിയില്‍ ഉപയോഗിക്കുന്നതല്ല.
-
നിയമപരമായി അധികാരപ്പെട്ട സ്ഥാപനം ലൈസന്‍സിയുടെ ഉദ്യോഗസ്ഥനോട് ടി കെട്ടിടത്തിലേക്കുള്ള വൈദ്യുതി താല്‍ക്കാലികമായോ സ്ഥിരമായോ വിച്ഛേദിക്കാന്‍ ആവശ്യപ്പെടുന്നപക്ഷം അപ്രകാരം ചെയ്യുന്നതിന് തടസ്സമില്ല.
-
നിർമ്മാണ ആവശ്യം
മുകളില്‍
1.2.-ല്‍
പറഞ്ഞിരിക്കുന്ന ഉടമസ്ഥാവകാശം
/നിയമപരമായ
അധിവാസം തെളിയിക്കുന്ന രേഖക്ക്
പകരം താഴെ പറയുന്നവയും
പരിഗണിക്കുന്നതാണ്.
-
തദ്ദേശ സ്വയംഭരണ സ്ഥാപനം നല്‍കുന്ന അംഗീകരിക്കപ്പെട്ട പ്ലാന്‍ / ബിൽഡിംഗ് പെർമിറ്റ്
-
ഗവൺമെൻറ് ഡിപ്പാർട്ട്മെൻറുളോ ഗവൺമെൻറ് ഏജൻസികളോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ ഏറ്റെടുത്തുചെയ്യുന്ന പൊതു നിർമ്മാണ പ്രവർത്തനങ്ങൾക്ക് അധികാരപ്പെട്ട നിയമ അധികാരി കെട്ടിട നിർമാണത്തിനു വേണ്ടി കോണ്ട്രാക്ടര്‍ക്ക് നൽകിയിരിക്കുന്ന വർക്ക് ഓർഡർ.
-
ആരാധനാലയങ്ങൾ
പ്രസ്തുത
ആരാധനാലയം ഇതേ ആവശ്യത്തിനായി
5 വർഷത്തിനു
മുകളിലായി തുടർച്ചയായി
ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്
എന്നും പ്രസ്തുത ആരാധനാലയം
പ്രവര്‍ത്തിക്കുന്നത്
പൊതുവഴി,
പൊതുഉദ്യാനം
അല്ലെങ്കില്‍ മറ്റ് പൊതുസ്ഥലങ്ങള്‍
എന്നിവ കൈയ്യേറി അല്ലെന്നുമുള്ള
വില്ലേജ് ഓഫീസര്‍ അല്ലെങ്കില്‍
തഹസില്‍ദാരില്‍ നിന്നുമുള്ള
സർട്ടിഫിക്കറ്റ്.
കൂടാതെ
തദ്ദേശ സ്വയംഭരണ വകുപ്പ്
സെക്രട്ടറിയോ അധികാരപ്പെട്ട
ഉദ്യോഗസ്ഥനോ കെട്ടിട നിര്‍മ്മാണ
ചട്ടങ്ങള്‍ക്കെതിരായാണ്
പ്രസ്തുത കെട്ടിടം
നിര്‍മ്മിച്ചിരിക്കുന്നത്
എന്ന കാരണത്താല്‍ ടി
കെട്ടിടത്തിന്‍െറ വൈദ്യുത
ബന്ധം വിച്ഛേദിക്കാന്‍
രേഖാമൂലം ആവശ്യപ്പെട്ടാല്‍
ആയത് സമ്മതിച്ചുകൊണ്ട് കേരള
സ്റ്റാമ്പ് ആക്ട് 1959
പ്രകാരമുള്ള
തുകയ്ക്കുള്ള (നിലവിൽ
രൂപ 200/-)
മുദ്രപത്രത്തിലുള്ള
ഉറപ്പ് കൂടി അപേക്ഷകന്‍
നല്‍കേണ്ടതാണ്.
d) നിയമസഭയില്‍
പ്രാതിനിധ്യമുള്ള രാഷ്ട്രീയ
പാര്‍ട്ടികളുടെ ഒാഫീസുകള്‍
പ്രസ്തുത
രാഷ്ട്രീയ പാര്‍ട്ടിയുടെ
ഒാഫീസ് ഇതേ ആവശ്യത്തിനായി
5 വർഷത്തിനു
മുകളിലായി തുടർച്ചയായി
ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്
എന്നും പ്രസ്തുത രാഷ്ട്രീയ
പാര്‍ട്ടിയുടെ ഒാഫീസ്
പ്രവര്‍ത്തിക്കുന്നത്
പൊതുവഴി,
പൊതുഉദ്യാനം
അല്ലെങ്കില്‍ മറ്റ് പൊതുസ്ഥലങ്ങള്‍
എന്നിവ കൈയ്യേറി അല്ലെന്നുമുള്ള
വില്ലേജ് ഓഫീസര്‍ അല്ലെങ്കില്‍
തഹസില്‍ദാരില്‍ നിന്നുമുള്ള
സർട്ടിഫിക്കറ്റ്.
കൂടാതെ
തദ്ദേശ സ്വയംഭരണ വകുപ്പ്
സെക്രട്ടറിയോ അധികാരപ്പെട്ട
ഉദ്യോഗസ്ഥനോ കെട്ടിട നിര്‍മ്മാണ
ചട്ടങ്ങള്‍ക്കെതിരായാണ്
പ്രസ്തുത കെട്ടിടം
നിര്‍മ്മിച്ചിരിക്കുന്നത്
എന്ന കാരണത്താല്‍ ടി
കെട്ടിടത്തിന്‍െറ വൈദ്യുത
ബന്ധം വിച്ഛേദിക്കാന്‍
രേഖാമൂലം ആവശ്യപ്പെട്ടാല്‍
ആയത് സമ്മതിച്ചുകൊണ്ട് കേരള
സ്റ്റാമ്പ് ആക്ട് 1959
പ്രകാരമുള്ള
തുകയ്ക്കുള്ള (നിലവിൽ
രൂപ 200/-)
മുദ്രപത്രത്തിലുള്ള
ഉറപ്പ് കൂടി അപേക്ഷകന്‍
നല്‍കേണ്ടതാണ്.
e) ഗ്രന്ഥശാലകള്‍,
വായനശാലകള്‍,
കലാകായിക
സാംസ്കാരിക സംഘാടനങ്ങള്‍ക്കുള്ള
സ്ഥലങ്ങള്‍
പ്രസ്തുത
സ്ഥാപനം ഇതേ ആവശ്യത്തിനായി
5 വർഷത്തിനു
മുകളിലായി തുടർച്ചയായി
ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്
എന്നും പ്രസ്തുത സ്ഥാപനം
പ്രവര്‍ത്തിക്കുന്നത്
പൊതുവഴി,
പൊതുഉദ്യാനം
അല്ലെങ്കില്‍ മറ്റ് പൊതുസ്ഥലങ്ങള്‍
എന്നിവ കൈയ്യേറി അല്ലെന്നുമുള്ള
വില്ലേജ് ഓഫീസര്‍ അല്ലെങ്കില്‍
തഹസില്‍ദാരില്‍ നിന്നുമുള്ള
സർട്ടിഫിക്കറ്റ് അല്ലെങ്കില്‍
ആയത് തെളിയിക്കുന്നതിനുള്ള
ഏതെങ്കിലും രേഖ.
കൂടാതെ
തദ്ദേശ സ്വയംഭരണ വകുപ്പ്
സെക്രട്ടറിയോ അധികാരപ്പെട്ട
ഉദ്യോഗസ്ഥനോ കെട്ടിട നിര്‍മ്മാണ
ചട്ടങ്ങള്‍ക്കെതിരായാണ്
പ്രസ്തുത കെട്ടിടം
നിര്‍മ്മിച്ചിരിക്കുന്നത്
എന്ന കാരണത്താല്‍ ടി
കെട്ടിടത്തിന്‍െറ വൈദ്യുത
ബന്ധം വിച്ഛേദിക്കാന്‍
രേഖാമൂലം ആവശ്യപ്പെട്ടാല്‍
ആയത് സമ്മതിച്ചുകൊണ്ട് കേരള
സ്റ്റാമ്പ് ആക്ട് 1959
പ്രകാരമുള്ള
തുകയ്ക്കുള്ള (നിലവിൽ
രൂപ 200/-)
മുദ്രപത്രത്തിലുള്ള
ഉറപ്പ് കൂടി അപേക്ഷകന്‍
നല്‍കേണ്ടതാണ്.
f) സര്‍ക്കാര്‍/എയ്ഡഡ്
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
-
ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ ആവശ്യമില്ല.
-
സ്ഥാപനത്തിന്‍െറ തലവന്‍ ലെറ്റര്‍ ഹെഡ്ഡില്‍ നല്‍കുന്ന അപേക്ഷ മതിയാകും.
g) അംഗന്‍വാടികള്‍
പ്രസ്തുത
അംഗന്‍വാടി ടി കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നിടത്തോളം
ഉടമസ്ഥാവകാശം തെളിയിക്കുന്ന
രേഖ ആവശ്യമില്ല.
കണക്ഷന്‍
നല്‍കുന്നതിന് ജില്ലാ
സാമൂഹ്യനീതി വകുപ്പ് ഒാഫീസര്‍
അല്ലെങ്കില്‍ അദ്ദേഹം
ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍
താഴെ പറയുന്ന കാര്യങ്ങള്‍
സമ്മതിച്ചുകൊണ്ട് നല്‍കുന്ന
അണ്ടര്‍ടേക്കിങ്ങ് ഹാജരാക്കണം.
-
കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്കെതിരായാണ് പ്രസ്തുത കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് എന്ന കാരണത്താല്‍ ടി കെട്ടിടത്തിന്‍െറ വൈദ്യുത ബന്ധം വിച്ഛേദിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടാല്‍ പ്രസ്തുത വൈദ്യുത ബന്ധം വിച്ഛേദിക്കുന്നതാണ്.
-
പ്രസ്തുത അംഗന്‍വാടി ടി കെട്ടിടത്തില്‍നിന്നും മാറി പ്രവര്‍ത്തിക്കേണ്ടിവന്നാല്‍ ആയത് മുന്‍കൂട്ടി ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്‍റ എഞ്ചിനീയറെ രേഖാമൂലം അറിയിച്ചിരിക്കേണ്ടതും സര്‍വ്വീസ് കണക്ഷന്‍ നിലനിന്നിരുന്ന കാലത്തെ എല്ലാ കടബാദ്ധ്യതകളും അടച്ചുതീര്‍ക്കാന്‍ അപേക്ഷകന്‍ ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്.
h) സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള വസ്തു/കെട്ടിടം
നിയമപ്രകാരമുള്ള
അധികാരി നല്‍കുന്ന എന്‍.ഒ.സി,
ഉടമസ്ഥാവകാശ
രേഖയ്ക്ക് പകരം സ്വീകരിക്കുന്നതാണ്.
i) ഹോര്‍ട്ടികോര്‍പ്പ്
ബങ്കുകള്‍,
മില്‍മ
ബൂത്തുകള്‍.
പാതവക്കില്‍
സ്ഥിതിചെയ്യുന്നതും
ഹോര്‍ട്ടികോര്‍പ്പ് അല്ലെങ്കില്‍
മില്‍മ ബൂത്ത് ലൈസന്‍സ്
ലഭിച്ചിട്ടുള്ളതുമായ
ബങ്കുകള്‍ക്ക് തദ്ദേശ സ്വയംഭരണ
വകുപ്പ് സെക്രട്ടറിയോ
നിയമപ്രകാരമുള്ള അധികാരിയോ
വൈദ്യുത ബന്ധം വിച്ഛേദിക്കാന്‍
രേഖാമൂലം ആവശ്യപ്പെട്ടാല്‍
ആയത് സമ്മതിച്ചുകൊണ്ട്
അപേക്ഷകന്‍ ഇന്‍ഡംനിറ്റി
ബോണ്ട് ഹാജരാക്കിയാല്‍
ഉടമസ്ഥാവകാശ രേഖയില്ലാതെ
തന്നെ വൈദ്യുത ബന്ധം
നല്‍കാവുന്നതാണ്.
j) അപ്പാര്‍ട്ട്മെന്‍റ്സ്,
കോംപ്ലക്സുകള്‍,
കോളനികള്‍
എന്നിവയ്ക്കുള്ള പൊതു
കണക്ഷനുകള്‍
അസ്സോസ്സിയേഷന്‍െറ
രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും
അസ്സോസ്സിയേഷന്‍െറ രേഖാമൂലമുള്ള
തീരുമാനവും ഉടമസ്ഥാവകാശ
രേഖയ്ക്ക് പകരം വൈദ്യുത ബന്ധം
ലഭിക്കാന്‍ ഉപയോഗിക്കാവുന്നതാണ്.
കുറിപ്പുകള്‍-
എല്ലാവര്‍ക്കും
വൈദ്യുതി എന്നത് ഉറപ്പുവരുത്താനായാണ്
പകരം രേഖകളോ ഇളവുകളോ
നല്‍കിയിരിക്കുന്നത്.
ഒന്നിലധികം
കണക്ഷനുകള്‍ ഒരേ ആവശ്യത്തിനായി
ഒരേ സ്ഥലത്തേയ്ക്ക് ഒരേ
പാര്‍പ്പിട സമുച്ചയത്തിലേയ്ക്ക്
നല്‍കുന്നതിന് ഈ സൗകര്യം
ഉപയോഗിക്കാന്‍ സാധിക്കുന്നതല്ല.
സ്വതന്ത്രമായ
പാര്‍പ്പിടങ്ങള്‍ക്ക് പ്രത്യേക
സര്‍വ്വീസ് കണക്ഷന്‍
ആവശ്യപ്പെട്ടാല്‍
ഉടമസ്ഥന്‍/താമസക്കാരന്‍
വ്യത്യസ്ഥനായിരിക്കുകയും
സ്വതന്ത്രമായ പ്രവേശനകവാടവും
പ്രത്യേക ഇലക്ട്രിക്കല്‍
വയറിങ്ങും ഉണ്ടെങ്കില്‍ താഴെ
പറയുന്ന ഏതെങ്കിലും രേഖയുടെ
അടിസ്ഥാനത്തില്‍ വൈദ്യുത
ബന്ധം നല്‍കാവുന്നതാണ്.
-
പ്രമാണം/പാട്ടക്കരാറിന്‍െറ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
-
മുൻസിപ്പൽ കോർപ്പറേഷൻ അല്ലെങ്കിൽ മുനിസിപ്പാലിറ്റി അല്ലെങ്കിൽ പഞ്ചായത്ത് അല്ലെങ്കിൽ ടൗണ്‍ഷിപ്പ് നൽകുന്ന കെട്ടിടത്തിന്‍െറ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്.
-
പ്രാബല്യത്തിലുള്ള വാടക/ പാട്ടക്കരാര്‍
-
മുൻസിപ്പൽ കോർപ്പറേഷൻ / മുനിസിപ്പാലിറ്റി / പഞ്ചായത്ത് നല്‍കിയ കുടിപ്പാര്‍പ്പ് സർട്ടിഫിക്കറ്റ്.
-
പ്രത്യേക റേഷന്‍കാര്‍ഡ് ഒാരോ കുടുംബത്തിനും നല്‍കിയിട്ടുണ്ട് എന്നതിന്‍െറ രേഖാമൂലമുള്ള തെളിവ്.
സംയുക്ത
ഉടമസ്ഥാവകാശ രേഖകളില്‍
ഏതെങ്കിലും ഒരു ഉടമസ്ഥന്‍െറ
പേരില്‍ വൈദ്യുത ബന്ധം
നല്‍കാവുന്നതാണ്.
ഇത്തരം
സന്ദര്‍ങ്ങളില്‍ മറ്റ്
ഉടമസ്ഥന്‍െറ/
ഉടമസ്ഥരുടെ
സമ്മതപത്രം ആവശ്യമില്ല.
1.3 അധിക
രേഖകള്‍ ആവശ്യമുള്ള പ്രത്യേക
സന്ദര്‍ങ്ങള്‍
തിരിച്ചറിയൽ
രേഖ,
ഉടമസ്ഥാവകാശം
/നിയമപരമായ
അധിവാസം തെളിയിക്കുന്ന രേഖ
എന്നിവയ്ക്ക്
പുറമേ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍
അധിക രേഖകള്‍ ആവശ്യപ്പെടാം.
-
കുത്തക/പങ്കാളിത്ത കമ്പനി, ട്രസ്റ്റ്, വിദ്യാഭ്യാസസ്ഥാപനം, സര്‍ക്കാര്‍ വകുപ്പ് അല്ലെങ്കില്‍ സമാന സ്ഥാപനങ്ങള്‍ക്ക് ഒരു ലെറ്റര്‍ ഒാഫ് ഒാതറൈസേഷന്‍ തിരിച്ചറിയൽ രേഖയോടൊപ്പം ഹാജരാക്കേണ്ടതാണ്.
-
സർവ്വീസ് കണക്ഷൻ ആവശ്യപ്പെടുന്ന സ്ഥലം വാടകക്കെടുത്തതോ പാട്ടത്തിനെടുത്തതോ ആണെങ്കിൽ യഥാർത്ഥ ഉടമയിൽ നിന്നുള്ള എൻ.ഒ.സി ഉടമയുടെ ഉടമസ്ഥാവകാശരേഖയോടൊപ്പം ഹാജരാക്കണം
-
കൃഷി ആവശ്യത്തിനുള്ള വൈദ്യുതി കണക്ഷനുകൾക്ക് ബന്ധപ്പെട്ട കൃഷി ഓഫീസറിൽ നിന്നോ വെറ്റിനറി സർജൻ/സീനിയർ വെറ്റിനറി സർജൻ/മൃഗസംരക്ഷണ വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടർ എന്നിവരിൽ നിന്നോ ഉള്ള സർട്ടിഫിക്കറ്റ്. പുഞ്ച, കോൾ ലാന്റ് എന്നിവിടങ്ങളിലുള്ള കൃഷി കണക്ഷന് പുഞ്ച/ കോൾ സ്പെഷ്യൽ ഓഫീസറിൽ നിന്നുള്ള ലെറ്റർ ഓഫ് ഓതറൈസേഷൻ ഹാജരാക്കണം. വെള്ളം പമ്പ് ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള നദി, കനാൽ, തടാകം, കിണർ മുതലായവയിൽ നിന്നാണെങ്കിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെ പക്കൽ നിന്നുള്ള എൻ.ഒ.സി. ആവശ്യമുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഉടമസ്ഥാവകാശ രേഖ നിർബന്ധമില്ല.
-
ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ, ഇൻഡസ്ട്രിയൽ പാർക്കുകൾ, പ്രത്യേക സാമ്പത്തിക മേഖല എന്നിവിടങ്ങളിലെ വൈദ്യുതി കണക്ഷനുകൾക്ക് യോഗ്യമായ അധികാരിയിൽ നിന്നുള്ള അലോട്ട്മെൻറ് ലെറ്റർ ഹാജരാക്കണം. ഉടമസ്ഥാവകാശ രേഖ ആവശ്യമില്ല.
-
ഹൈടെൻഷൻ/എക്സ്ട്രാ ഹൈടെൻഷൻ സർവ്വീസുകളോ ഡിമാൻറ് അധിഷ്ഠിത എൽ.ടി. കണക്ഷനോ ആവശ്യമുള്ള അപേക്ഷകർ കേരള സ്റ്റാമ്പ് ആക്ട് 1959 പ്രകാരമുള്ള തുകയ്ക്കുള്ള (നിലവിൽ രൂപ 200/-) സർവ്വീസ് കണക്ഷൻ എഗ്രിമെന്റ് വയ്ക്കേണ്ടതാണ്. മറ്റ് എൽ.ടി.അപേക്ഷകർ ഒന്നുകിൽ സ്പെഷ്യൽ അഡ്ഹസീവ് സ്റ്റാമ്പ് അപേക്ഷയിൽ ഒട്ടിക്കുകയോ അല്ലെങ്കിൽ " കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി സപ്ലൈകോഡ് 2014 വായിച്ചു മനസ്സിലാക്കിയിട്ടുണ്ട് എന്നും അതിലെ വ്യവസ്ഥകൾ അനുസരിക്കാൻ എനിക്ക് സമ്മതമാണെന്നും അപേക്ഷകന് 18 വയസ്സ് തികഞ്ഞു എന്നും നിലവിൽ കണക്ഷൻ ആവശ്യപ്പെട്ട പ്രിമൈസസിൽ ഏതെങ്കിലും കോടതി / സർക്കാർ ഉത്തരവുകൾ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനെതിരായി ഇല്ല എന്നും കൂടാതെ താഴെ പറയുന്നവയും സമ്മതിച്ചു കൊണ്ട് സ്റ്റാമ്പ് പേപ്പറിൽ പ്രസ്താവന സമർപ്പിക്കണം.
-
ഇലക്ട്രിസിറ്റി ആക്ട് 2003-ലെ വ്യവസ്ഥകളും കാലാകാലങ്ങളിൽ വരുന്ന ഭേദഗതികളും അനുസരിക്കുക.
-
എല്ലാ ബില്ലിംഗ് സൈക്കിളുകളിലും നൽകുന്ന ഇലക്ട്രിസിറ്റി ചാർജ്ജ്, പ്രചാരത്തിലുള്ള താരിഫ് അനുസരിച്ചുള്ള മറ്റ് ഡിമാന്റുകളും മറ്റ് ചാർജുകളും ഒടുക്കുക.
-
കോഡ്, ഷെഡ്യൂൾ ഓഫ് മിസ്സലേനിയസ് ചാർജ്ജസ്, കമ്മീഷൻ അംഗീകരിച്ച ലൈസൻസിയുടെ കോസ്റ്റ് ഡേറ്റ അനുസരിച്ചുള്ള മറ്റ് ചാർജുകളും ചിലവുകളും ഒടുക്കുക.
-
മീറ്റർ, കട്ട് ഔട്ട്, അതിനു ശേഷമുള്ള പ്രതിഷ്ഠാപനങ്ങൾ എന്നിവയുടെ സുരക്ഷ, സംരക്ഷണം എന്നീ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുക.
-
ആക്ട്, കോഡ് എന്നിവ അനുസരിച്ച് ലൈസൻസി ആവശ്യപ്പെടുന്ന സെക്യൂരിറ്റി തുക ഒടുക്കുക.
-
പ്രിമൈസസിലെ കാര്യക്ഷമവും പാഴാക്കാതെയുമുള്ള വൈദ്യുതി ഉപയോഗത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുക
-
ഏതെങ്കിലും വിധേനയുള്ള വൈദ്യുതി ദുരുപയോഗത്തിന് വശംവദനാകാതിരിക്കുക
-
മീറ്റർ കൺസ്യൂമർ വാങ്ങി നൽകുന്നു എങ്കിൽ മീറ്ററിന്റെ ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കണം.
കുറിപ്പ് -
വൈദ്യുത
കണക്ഷൻ നൽകുന്നതിനായുള്ള
പവർ ലൈൻ,
ഭൂഗർഭ
കേബിൾ അല്ലെങ്കിൽ വെതർപ്രൂഫ്
വയർ എന്നിവ മറ്റൊരു വസ്തു
കടന്നു പോകണം എങ്കിൽ പ്രസ്തുത
വസ്തു ഉടമയുടെ സമ്മതപത്രം
അല്ലെങ്കിൽ ജില്ലാ കളക്ടർ
/ എ.ഡി.എം
-
ൽ നിന്നുള്ള
ബന്ധപ്പെട്ട ഉത്തരവ് ഹാജരാക്കണം.
അപേക്ഷകൻ
ആവശ്യമുള്ള സമ്മതപത്രം
ഹാജരാക്കുന്നില്ല എങ്കിൽ
കെ.എസ്.ഇ.ബി.ലിമിറ്റഡിന്റെ
ഉദ്യോഗസ്ഥർ ബന്ധപ്പെട്ട
ഭരണാധികാരികളാൽ വിഷയം
ഏറ്റെടുപ്പിക്കേണ്ടതാണ്.അപേക്ഷകൻ
ഏതെങ്കിലും ഇൻഡംനിറ്റി ബോണ്ടോ
അധിക ഡെപ്പോസിറ്റ് തുക അടക്കുകയോ
ചെയ്യേണ്ടതില്ല എങ്കിലും
അധികമായി ഏതെങ്കിലും ചിലവ്
വേണ്ടി വരുന്ന പക്ഷം അത്
ഒടുക്കേണ്ടതാണ്.
2. സർവ്വീസ്
കണക്ഷന്‍ നടപടിക്രമങ്ങളുമായി
ബന്ധപ്പെട്ട ചില വിശദീകരണങ്ങൾ
-
പുതിയ സർസീസ് കണക്ഷൻ, കൺവർഷൻ, ഷിഫ്റ്റിങ്ങ്, കണക്ടഡ് ലോഡ് / കോൺട്രാക്ട് ഡിമാന്റ് മാറ്റം എന്നിവക്ക് ലൈസൻസുള്ള കോൺട്രാക്ടർ നൽകുന്ന ടെസ്റ്റ് -കം - കംപ്ലീഷൻ സർട്ടിഫിക്കറ്റ് അപേക്ഷകനിൽ നിന്നും വാങ്ങേണ്ടതില്ല.എന്നാൽ സ്ഥല പരിശോധന സമയത്ത് പരിശോധനാ ഉദ്യോഗസ്ഥന് ഈ സർട്ടിഫിക്കറ്റ് പരിശോധിക്കാവുന്നതാണ്.
-
കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ കൗണ്ടറിൽ നിന്നും വാങ്ങാത്ത അപേക്ഷകൾക്ക് അതിന്റെ വിലയായ ₹ 10/- ഈടാക്കേണ്ടതില്ല.
-
ഇൻഡസ്ട്രിയൽ കണക്ഷനുകൾക്ക് തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള ലൈസൻസോ ഇൻഡസ്ട്രിയൽ ലൈസൻസ്/ രജിസ്ട്രേഷനോ ആവശ്യമില്ല. എന്നാൽ കൃഷി ആവശ്യത്തിനുള്ള വൈദ്യുതി കണക്ഷനുകൾക്ക് ബന്ധപ്പെട്ട കൃഷി ഓഫീസറിൽ നിന്നോ വെറ്റിനറി സർജൻ/സീനിയർ വെറ്റിനറി സർജൻ/മൃഗസംരക്ഷണ വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടർ എന്നിവരിൽ നിന്നോ ഉള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
-
തറവാട് വീടുകളിൽ ഒരു പ്രവേശന കവാടം മാത്രമേ ഉള്ളൂ എങ്കിൽ കൂടി വ്യത്യസ്ത കുടുംബങ്ങൾക്ക് വ്യത്യസ്ത പാർപ്പിടങ്ങൾക്കായി പ്രത്യേക കണക്ഷനുകൾ നൽകാവുന്നതാണ്. ഓരോ പാർപ്പിടത്തിനും പ്രത്യേക ഇലക്ടിക്കൽ വയറിങ്ങും പ്രത്യേക കെട്ടിട നമ്പരും നിർബന്ധമാണ്.
3. പേര്
മാറ്റത്തിനുള്ള നടപടിക്രമങ്ങൾ
3.1
വില്‍പന,
പാട്ടത്തിനു
നല്‍കല്‍,
ഉടമസ്ഥാവകാശ
മാറ്റം എന്നീ സന്ദര്‍ഭങ്ങളിലെ
പേര് മാറ്റം
ഉടമസ്ഥാവകാശമാറ്റം,
പരമ്പരാഗത
അവകാശിക്ക് ഉടമസ്ഥാവകാശം
കൈമാറ്റം ചെയ്യൽ എന്നിവക്ക്
പ്രത്യേകം അപേക്ഷ ഫോമിൽ
അപേക്ഷിക്കുകയും ₹ 10/-
അപേക്ഷാ
ഫീസ്, ₹
100/- പ്രോസസ്സിംഗ്
ഫീ എന്നിവ അടക്കുകയും വേണം.
കൂടാതെ
താഴെ പറയുന്ന രേഖകളും ഹാജരാക്കണം
-
സെക്യൂരിറ്റി ഡെപ്പോസിറ്റിനൊപ്പം സർവീസ് കണക്ഷൻ ട്രാൻസ്ഫർ ചെയ്യുന്നതിന്, മുൻപേയുള്ള ഉടമസ്ഥന്റെ സമ്മതപത്രം. (സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതിയ കൺസ്യൂമർ പുതിയതായി അടക്കുകയും പഴയ ഡെപ്പോസിറ്റ് മുൻ ഉടമക്ക് തിരികെ കൊടുക്കുകയോ തിരികെ നൽകുന്നതു വരെ സസ്പെൻസ് അക്കൗണ്ടിലേക്ക് മാറ്റുകയോ ചെയ്യാവുന്നതാണ്). എൽ.ടി. ഗാർഹിക കണക്ഷനുകൾക്ക്, അപേക്ഷകന് സമ്മതപത്രം ലഭിച്ചിട്ടില്ല എങ്കിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതിയതായി അടക്കുകയോ അല്ലെങ്കിൽ പ്ലെയിൻ പേപ്പറിൽ ഈ ട്രാൻസ്ഫർ മൂലമുള്ള എന്ത് നഷ്ടത്തിൽ നിന്നും കേടുപാടുകളിൽ നിന്നും വ്യവഹാരച്ചിലവുകളിൽ നിന്നും കെ.എസ്.ഇ.ബി.ലിമിറ്റഡിനെ ഒഴിവാക്കിക്കൊണ്ട് ഒരു ഇൻഡംനിറ്റി ബോണ്ട് വക്കേണ്ടതാണ്. കൂടാതെ അപേക്ഷകൻ, മുൻ ഉടമ ഭാവിയിൽ ആവശ്യപ്പെടുന്ന പക്ഷം ട്രാൻസ്ഫർ സമയത്തെ സെക്യൂരിറ്റി തുക പലിശയടക്കം അടച്ചു കൊള്ളാം എന്ന ഉറപ്പ് കൂടി നൽകേണ്ടതാണ്.എന്നാൽ മുൻ ഉടമ തന്നെ സപ്ലൈകോഡ് 2014 റെഗുലേഷൻ 41 പ്രകാരം അപേക്ഷകന് ഉടമസ്ഥാവകാശം മാറ്റിക്കൊടുക്കുന്നതിനുള്ള അപേക്ഷ നൽകുന്ന പക്ഷം വെള്ള പേപ്പറിലുള്ള സമ്മതപത്രം ആവശ്യമില്ല.പരമ്പരാഗത അവകാശിക്ക് ഉടമസ്ഥാവകാശം മാറ്റി നൽകുന്ന സന്ദർഭത്തിൽ പുതിയ സെക്യൂരിറ്റി ഡെപ്പോസിറ്റോ രജിസ്റ്റേർഡ് ഉടമയിൽ നിന്നുള്ള സമ്മതപത്രമോ ആവശ്യമില്ല
-
ഉടമസ്ഥാവകാശം മാറ്റപ്പെടുന്ന വ്യക്തിയുടെ തിരിച്ചറിയൽ രേഖ
-
ഉടമസ്ഥാവകാശം അല്ലെങ്കിൽ നിയമപരമായ കുടിപ്പാർപ്പ് തെളിയിക്കുന്നതിനുള്ള രേഖ (1.2-ല്‍ പറഞ്ഞിരിക്കുന്ന പ്രകാരം)അല്ലെങ്കില്യഥാർത്ഥ ഉപഭോക്താവിന്റെ മരണത്തെ തുടർന്നാണ് മാറ്റം നടക്കുന്നതെങ്കിൽ വിൽപത്രം, രജിസ്റ്റർ ചെയ്ത പ്രമാണം, പിന്തുടർച്ചാവകാശ രേഖ, നിയമപരമായ പിന്തുടർച്ചാവകാശ രേഖ അല്ലെങ്കിൽ പിന്തുടർച്ചാവകാശം തെളിയിക്കുന്ന മറ്റേതെങ്കിലും രേഖ മരണ സർട്ടിഫിക്കറ്റിനൊപ്പം ഹാജരാക്കാവുന്നതാണ്.
-
എച്ച്.ടി/ഇ എച്ച്.ടി/ഡിമാന്റ് അധിഷ്ഠിത എൽ.ടി. ഉപഭോക്താക്കൾ സർവീസ് കണക്ഷൻ എഗ്രിമെന്റ് നൽകണം.ഫീൽഡ് വെരിഫിക്കേഷൻ ഇല്ലാതെ തന്നെ മേൽ പറഞ്ഞ രേഖകളുടെ അടിസ്ഥാനത്തിൽ ഉടമസഷാവകാശം മാറ്റാവുന്നതാണ്.
കുറിപ്പ് -
കണക്ടഡ്
ലോഡ് /
കോൺട്രാക്ട്
ഡിമാന്റ് മാറ്റമുണ്ടെങ്കിൽ
ആയത് ക്രമീകരിക്കുന്നതിനുള്ള
അപേക്ഷ കൂടി നൽകാവുന്നതാണ്.
3.1
സോഫ്റ്റ്
വെയറിലെ തെറ്റ് തിരുത്തല്‍
ഒരുമാനെറ്റിൽ
ഒരു കൺസ്യൂമറുടെ പേര് "No
Name" എന്ന്
രേഖപ്പെടുത്തിയതോ അല്ലെങ്കിൽ
ഡാറ്റാ എൻട്രിയിലെ തെറ്റ്
മൂലം തെറ്റായി പ്രദർശിപ്പിക്കുകയോ
ചെയ്തിട്ടുണ്ടെങ്കിൽ താഴെ
പറയുന്ന രേഖകളുടെ അടിസ്ഥാനത്തിൽ
തെറ്റുതിരുത്താവുന്നതാണ്
-
വെള്ളപ്പേപ്പറിലുള്ള ഉപഭോക്കാവിന്റെ അപേക്ഷയും ഇപ്രകാരം പേര് / അഡ്രസ്സ് മാറ്റുന്നതുമൂലം ഉണ്ടാകാൻ സാധ്യതയുള്ള വ്യവഹാരങ്ങളാൽ കെ.എസ്.ഇ.ബി.ലിമിറ്റഡിനുണ്ടാകുന്ന നഷ്ടം തീർത്തു കൊള്ളാം എന്ന സത്യപ്രസ്താവനയും
-
അപേക്ഷകന്റെ തിരിച്ചറിയൽ രേഖ
4. കണക്ടഡ്
ലോഡ് ക്രമീകരിക്കുന്നതിനുള്ള
സ്പെഷ്യൽ സ്കീം.
(31.03.2020 വരെ
നീട്ടിയിട്ടുണ്ട്)
പ്രത്യേകതകള്‍
-
അപേക്ഷാ ഫീസ് ഒഴിവാക്കിയിരിക്കുന്നു
-
ടെസ്റ്റിങ്ങ് ഫീസ് ഒഴിവാക്കിയിരിക്കുന്നു
-
അധിക സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒഴിവാക്കിയിരിക്കുന്നു
എന്നാല്‍ -
പുതിയ കണക്ടഡ് ലോഡ്, കേരള സ്റ്റേറ്റ് റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച തുകകള്‍ പ്രകാരമോ, വോള്‍ട്ടേജ് തലം വ്യത്യാസപ്പെട്ടാലോ വേണ്ടിവന്നാല്‍ നെറ്റ് വര്‍ക്ക് എന്‍ഹാന്‍സ്മെന്‍റ് ചാര്‍ജ്ജ് ഒടുക്കേണ്ടിവരും. മാത്രമല്ല സപ്ലൈ കോഡിലെ ചട്ടങ്ങള്‍ പ്രകാരം എല്ലാ സാമ്പത്തിക വര്‍ഷങ്ങളുടെയും ആദ്യ പാദത്തില്‍ നടത്തപ്പെടുന്ന അവലോകനത്തില്‍ ആവശ്യപ്പെട്ടാല്‍ അധിക സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒടുക്കേണ്ടിവരും.
No comments:
Post a Comment