ഇപ്പോള്‍ കെ.എസ്.ഇ.ബി.എല്‍ സെക്ഷന്‍ ഓഫീസുകളില്‍ ലഭിക്കുന്ന സര്‍വ്വീസുകള്‍ വളരെ ലളിതമാണ്.
പുതിയ സര്‍വ്വീസ് കണക്ഷനുകള്‍ക്ക് 2 രേഖകള്‍ മാത്രം മതി-ഉടമസ്ഥാവകാശം തെളിയിക്കുന്നതും തിരിച്ചറിയല്‍ രേഖയും
ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് സ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നുള്ള ഉടമസ്ഥാവകാശസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല.
പുതിയ സര്‍വ്വീസ് കണക്ഷനുകള്‍, പേരുമാറ്റം എന്നിവയ്ക്കൊഴിച്ച് ഉടമസ്ഥാവകാശസര്ട്ടിഫിക്കറ്റോ, പറ്റ്ചീട്ടോ ഉടമസ്ഥാവകാശം തെളിയിക്കുന്ന മറ്റ് രേഖകളോ ആവശ്യമില്ല.
ഏത് സര്‍വ്വീസുകള്‍ക്കും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്.
ഇന്റര്‍നെറ്റ് ബാങ്കിങ് വഴി തുക ഒടുക്കുമ്പോള് നിലവില്‍ 5 ബാങ്കുകള്‍ക്ക് (SBI, ICICI, South Indian Bank, Federal Bank, CSB) സര്‍വ്വീസ് ചാര്‍ജ്ജ് ഇല്ല
കാർഷിക ആവശ്യത്തിനായുള്ള വൈദ്യുതി കണക്ഷൻ - സ്ഥല ലഭ്യത പ്രശ്നമല്ല. (വിശദമായി വായിക്കൂ)
ബി.പി.എൽ സർവീസ് കണക്ഷനകൾ ലഭിക്കുന്നതിന് മൊത്തം കണക്ടഡ് ലോഡ് 1000 വാട്ട്സിൽ കൂടുതലാകരുത്.
ബി.പി.എൽ സർവീസ് കണക്ഷനകൾ ലഭിക്കുന്നതിന് വില്ലേജിൽ നിന്നും ലഭിക്കുന്ന 50,000 രൂപയിൽ കവിയാത്ത വരുമാന സർട്ടിഫിക്കറ്റ് പരിഗണിക്കുന്നതാണ്.
സ്വയം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം കണക്ടഡ് ലോഡ് ക്രമപ്പെടുത്താന്‍ 31.05.2021 വരെ സമയമുണ്ട്.
Just click the appropriate links to increase/normalize/ decrease font size of posts
ഈ ബ്ലോഗിലേയ്ക്കൊരു ലിങ്ക്
ഈ ബ്ലോഗ് പ്രയോജനപ്രദമായി അനുഭവപ്പെട്ടുവെങ്കില്‍ താങ്കളുടെ ബ്ലോഗില്‍ ഇതിലേയ്ക്ക് ഒരു ലിങ്ക് കൊടുത്തോളൂ. താഴെക്കാണുന്ന കോഡ് “HTML/Javascript”-ല്‍ പേസ്റ്റ് ചെയ്താല്‍ മതിയാകും
വിതരണ മേഖലയിലെ സേവനങ്ങളുടെ സുഗമമായ നടത്തിപ്പിനും നടപടി ക്രമങ്ങൾ ഏകീകരിക്കുന്നതിനും കെ. എസ്. ഇ. ബിലിമിറ്റഡ് 2.11.18 പുറത്തിറക്കിയ സുപ്രധാന ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ.
No comments:
Post a Comment