പുതിയ
സർവീസ്
കണക്ഷന് വേണ്ടിയുള്ള
അപേക്ഷകൾക്ക്
ഒപ്പം
സമർപ്പിക്കേണ്ട
രേഖകൾ
രണ്ട് എണ്ണമായി നിജപ്പെടുത്തിയിട്ടുണ്ട്.
- തിരിച്ചറിയൽ രേഖ (രേഖകള്‍ കാണുക) (രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യുക)
- ഉടമസ്ഥാവകാശം /നിയമപരമായ അധിവാസം തെളിയിക്കുന്ന രേഖ (രേഖകള്‍ കാണുക) (രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യുക)
അംഗന്‍വാടികള്‍ക്ക്
പ്രസ്തുത
അംഗന്‍വാടി ടി കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നിടത്തോളം
ഉടമസ്ഥാവകാശം തെളിയിക്കുന്ന
രേഖ ആവശ്യമില്ല.
കണക്ഷന്‍
നല്‍കുന്നതിന് ജില്ലാ
സാമൂഹ്യനീതി വകുപ്പ് ഒാഫീസര്‍
അല്ലെങ്കില്‍ അദ്ദേഹം
ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍
താഴെ പറയുന്ന കാര്യങ്ങള്‍
സമ്മതിച്ചുകൊണ്ട് നല്‍കുന്ന
അണ്ടര്‍ടേക്കിങ്ങ് ഹാജരാക്കണം.
-
കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്കെതിരായാണ് പ്രസ്തുത കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് എന്ന കാരണത്താല്‍ ടി കെട്ടിടത്തിന്‍െറ വൈദ്യുത ബന്ധം വിച്ഛേദിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടാല്‍ പ്രസ്തുത വൈദ്യുത ബന്ധം വിച്ഛേദിക്കുന്നതാണ്.
-
പ്രസ്തുത അംഗന്‍വാടി ടി കെട്ടിടത്തില്‍നിന്നും മാറി പ്രവര്‍ത്തിക്കേണ്ടിവന്നാല്‍ ആയത് മുന്‍കൂട്ടി ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്‍റ എഞ്ചിനീയറെ രേഖാമൂലം അറിയിച്ചിരിക്കേണ്ടതും സര്‍വ്വീസ് കണക്ഷന്‍ നിലനിന്നിരുന്ന കാലത്തെ എല്ലാ കടബാദ്ധ്യതകളും അടച്ചുതീര്‍ക്കാന്‍ അപേക്ഷകന്‍ ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്.
ഒടുക്കേണ്ടുന്ന
തുകകള്‍
-
ക്യാഷ് ഡെപോസിറ്റ്
-
പോസ്റ്റ് ആവശ്യമില്ലാത്ത വെതര്‍പ്രൂഫ് സര്‍വ്വീസ് കണക്ഷന് രൂപ 1740.00, പോസ്റ്റ്/ഓവര്‍ ഹെഡ് ലൈന്‍ ആവശ്യമുണ്ടെങ്കില്‍ ആയതിന്‍െറ ഇ.സി.എസ്.സി തുകയും ഒടുക്കേണ്ടതുണ്ട്.
-
എസ്റ്റിമേറ്റ് തുകയുടെ (ഇനം-2) 18% ജി.എസ്.ടി+1% പ്രളയ സെസ്സ്ക്യാഷ് ഡെപോസിറ്റ് എത്ര എന്നറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക
അപേക്ഷാ ഫോമിന് ഇവിടെ ക്ലിക് ചെയ്യുക
ഈ പേജ് ഡൗണ്‍ ലോഡ് ചെയ്യുക
No comments:
Post a Comment