ഗ്രന്ഥശാലകള്‍, വായനശാലകള്‍, കലാകായിക സാംസ്കാരിക സംഘാടനങ്ങള്‍ക്കുള്ള സ്ഥലങ്ങള്‍


പുതിയ സർവീസ് കണക്ഷന് വേണ്ടിയുള്ള അപേക്ഷകൾക്ക് ഒപ്പം സമർപ്പിക്കേണ്ട രേഖകൾ രണ്ട് എണ്ണമായി നിജപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ഗ്രന്ഥശാലകള്‍, വായനശാലകള്‍, കലാകായിക സാംസ്കാരിക സംഘാടനങ്ങള്‍ക്കുള്ള സ്ഥലങ്ങള്‍ എന്നിവയ്ക്ക്
പ്രസ്തുത സ്ഥാപനം ഇതേ ആവശ്യത്തിനായി 5 വർഷത്തിനു മുകളിലായി തുടർച്ചയായി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ് എന്നും പ്രസ്തുത സ്ഥാപനം പ്രവര്‍ത്തിക്കുന്നത് പൊതുവഴി, പൊതുഉദ്യാനം അല്ലെങ്കില്‍ മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവ കൈയ്യേറി അല്ലെന്നുമുള്ള വില്ലേജ് ഓഫീസര്‍ അല്ലെങ്കില്‍ തഹസില്‍ദാരില്‍ നിന്നുമുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആയത് തെളിയിക്കുന്നതിനുള്ള ഏതെങ്കിലും രേഖ. കൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയോ അധികാരപ്പെട്ട ഉദ്യോഗസ്ഥനോ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്കെതിരായാണ് പ്രസ്തുത കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് എന്ന കാരണത്താല്‍ ടി കെട്ടിടത്തിന്‍െറ വൈദ്യുത ബന്ധം വിച്ഛേദിക്കാന്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ആയത് സമ്മതിച്ചുകൊണ്ട് കേരള സ്റ്റാമ്പ് ആക്ട് 1959 പ്രകാരമുള്ള തുകയ്ക്കുള്ള (നിലവിൽ രൂപ 200/-) മുദ്രപത്രത്തിലുള്ള ഉറപ്പ് കൂടി അപേക്ഷകന്‍ നല്‍കേണ്ടതാണ്.

ഒടുക്കേണ്ടുന്ന തുകകള്‍

  1. ക്യാഷ് ഡെപോസിറ്റ്
  2. പോസ്റ്റ് ആവശ്യമില്ലാത്ത വെതര്‍പ്രൂഫ് സര്‍വ്വീസ് കണക്ഷന് രൂപ 1740.00, പോസ്റ്റ്/ഓവര്‍ ഹെഡ് ലൈന്‍ ആവശ്യമുണ്ടെങ്കില്‍ ആയതിന്‍െറ ഇ.സി.എസ്.സി തുകയും ഒടുക്കേണ്ടതുണ്ട്.
  3. എസ്റ്റിമേറ്റ് തുകയുടെ (ഇനം-2) 18% ജി.എസ്.ടി+1% പ്രളയ സെസ്സ് 
       
    ക്യാഷ് ഡെപോസിറ്റ് എത്ര എന്നറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

     അപേക്ഷാ ഫോമിന് ഇവിടെ ക്ലിക് ചെയ്യുക


    പേജ് ഡൗണ്‍ ലോഡ് ചെയ്യുക 

No comments:

© The Grid, a blog for KSEB staff   

TopBottom