ഗാര്‍ഹിക ആവശ്യം

പുതിയ സർവീസ് കണക്ഷന് വേണ്ടിയുള്ള അപേക്ഷകൾക്ക് ഒപ്പം സമർപ്പിക്കേണ്ട രേഖകൾ രണ്ട് എണ്ണമായി നിജപ്പെടുത്തിയിട്ടുണ്ട്.
താഴെ I മുതല്‍ IX വരെ പറയുന്ന ഏതെങ്കിലും രേഖ കൈവശമുണ്ടെങ്കിലും അതില്‍ ഉള്ള അഡ്രസ്സും കണക്ഷൻ ലഭിക്കേണ്ട അഡ്രസ്സും ഒന്നു തന്നെയാണെങ്കിലും മുകളില്‍ പറഞ്ഞിരിക്കുന്ന ഉടമസ്ഥാവകാശം/നിയമപരമായ അധിവാസം തെളിയിക്കുന്ന രേഖക്ക് പകരം പരിഗണിക്കാവുന്നതാണ്.
  1. തദ്ദേശ സ്വയംഭരണ സ്ഥാപനം നല്‍കുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്
  2. ഇലക്ട്രൽ ഐഡി കാർഡ്
  3. ഇന്ത്യൻ പാസ്പോർട്ട്
  4. ആധാർ കാർഡ്
  5. നാഷണല്‍ പോപ്പുലേഷൻ രജിസ്റ്റർ (NPR) കാർഡ്
  6. റേഷൻ കാർഡ്
  7. ഏതെങ്കിലും ഗവൺമെൻറ് ഏജൻസിയിൽ നിന്നും ലഭ്യമാകുന്ന ഫോട്ടോ ഐഡൻറിറ്റി കാർഡ്
  8. ഏറ്റവും പുതിയതായി ലഭിച്ച വാട്ടർ അല്ലെങ്കിൽ ടെലഫോൺ അല്ലെങ്കിൽ ഗ്യാസ് കണക്ഷൻ ബില്‍ (ഗവൺമെൻറ് കമ്പനി / ഏജന്‍സി ആയിരിക്കണം)
  9. NREGP (ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) കാര്‍ഡ്
അല്ലെങ്കിൽ
തദ്ദേശ സ്വയംഭരണ സ്ഥാപനം നല്‍കിയിട്ടുള്ള അംഗീകരിച്ച പ്ലാൻ /ബിൽഡിംഗ് പെർമിറ്റ്
അല്ലെങ്കിൽ
പാര്‍പ്പിട ആവശ്യത്തിനുള്ള കെട്ടിടത്തിന്‍െറ മൊത്തം തറ വിസ്താരം 1500 സ്ക്വയർ ഫീറ്റില്‍ കൂടുതലല്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഫാപനം നല്‍കുന്ന സ്ഥിരതാമസ സാക്ഷ്യപത്രം.
സർവീസ് കണക്ഷന്‍ ആവശ്യപ്പെടുന്ന പാര്‍പ്പിട ആവശ്യത്തിനുള്ള കെട്ടിടത്തിന്‍െറ മൊത്തം തറ വിസ്താരം 100 സ്ക്വയർ മീറ്ററിന് (1076 സ്ക്വയർ ഫീറ്റ്) മുകളിൽ അല്ല എങ്കിൽ ഉടമസ്ഥാവകാശം /നിയമപരമായ അധിവാസം തെളിയിക്കുന്ന രേഖ ഇല്ലാതെ തന്നെ കണക്ഷന്‍ നൽകുന്നതാണ്. എന്നാല്‍ താഴെ പറയുന്നവ പ്രസ്കാവിക്കുന്ന വെള്ള പേപ്പറിലുള്ള സമ്മതപത്രം നല്‍കേണ്ടതാണ്
  1. കെട്ടിടത്തിന്‍െറ മൊത്തം തറ വിസ്താരം 100 സ്ക്വയർ മീറ്ററിന് മുകളിൽ അല്ല
  2. ഗാര്‍ഹിക ആവശ്യത്തിനു വേണ്ടി മാത്രമാണ് കെട്ടിടം ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും ഇനി ഉപയാഗിക്കുന്നതും.
  3. ഈ കെട്ടിടത്തിലേക്ക് ലഭിക്കുന്ന വൈദ്യുതി കണക്ഷന്‍ ടി കെട്ടിടത്തിന്‍െറ ഉടമസ്ഥാവകാശത്തിനോ, കൈവശാവകാശത്തിനോ നിയമ സാധുത തെളിയിക്കുന്നതിനോ വേണ്ടി ഭാവിയില്‍ ഉപയോഗിക്കുന്നതല്ല.
  4. നിയമപരമായി അധികാരപ്പെട്ട സ്ഥാപനം ലൈസന്‍സിയുടെ ഉദ്യോഗസ്ഥനോട് ടി കെട്ടിടത്തിലേക്കുള്ള വൈദ്യുതി താല്‍ക്കാലികമായോ സ്ഥിരമായോ വിച്ഛേദിക്കാന്‍ ആവശ്യപ്പെടുന്നപക്ഷം അപ്രകാരം ചെയ്യുന്നതിന് തടസ്സമില്ല.

ഒടുക്കേണ്ടുന്ന തുകകള്‍

  1. ക്യാഷ് ഡെപോസിറ്റ്
  2. പോസ്റ്റ് ആവശ്യമില്ലാത്ത വെതര്‍പ്രൂഫ് സര്‍വ്വീസ് കണക്ഷന് രൂപ 1740.00, പോസ്റ്റ്/ഓവര്‍ ഹെഡ് ലൈന്‍ ആവശ്യമുണ്ടെങ്കില്‍ ആയതിന്‍െറ ഇ.സി.എസ്.സി തുകയും ഒടുക്കേണ്ടതുണ്ട്.
  3. എസ്റ്റിമേറ്റ് തുകയുടെ (ഇനം-2) 18% ജി.എസ്.ടി+1% പ്രളയ സെസ്സ് 
       
    ക്യാഷ് ഡെപോസിറ്റ് എത്ര എന്നറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

    അപേക്ഷാ ഫോമിന് ഇവിടെ ക്ലിക് ചെയ്യുക

    പേജ് ഡൗണ്‍ ലോഡ് ചെയ്യുക 

No comments:

© The Grid, a blog for KSEB staff   

TopBottom