പേര് മാറ്റത്തിനുള്ള നടപടിക്രമങ്ങൾ


വില്‍പന, പാട്ടത്തിനു നല്‍കല്‍, ഉടമസ്ഥാവകാശ മാറ്റം എന്നീ സന്ദര്‍ഭങ്ങളിലെ പേര് മാറ്റം
ഉടമസ്ഥാവകാശമാറ്റം, പരമ്പരാഗത അവകാശിക്ക് ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യൽ എന്നിവക്ക് പ്രത്യേകം അപേക്ഷ ഫോമിൽ അപേക്ഷിക്കുകയും10/- അപേക്ഷാ ഫീസ്, ₹ 100/- പ്രോസസ്സിംഗ് ഫീ എന്നിവ അടക്കുകയും വേണം. കൂടാതെ താഴെ പറയുന്ന രേഖകളും ഹാജരാക്കണം
  1. സെക്യൂരിറ്റി ഡെപ്പോസിറ്റിനൊപ്പം സർവീസ് കണക്ഷൻ ട്രാൻസ്ഫർ ചെയ്യുന്നതിന്, മുൻപേയുള്ള ഉടമസ്ഥന്റെ സമ്മതപത്രം. (സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതിയ കൺസ്യൂമർ പുതിയതായി അടക്കുകയും പഴയ ഡെപ്പോസിറ്റ് മുൻ ഉടമക്ക് തിരികെ കൊടുക്കുകയോ തിരികെ നൽകുന്നതു വരെ സസ്പെൻസ് അക്കൗണ്ടിലേക്ക് മാറ്റുകയോ ചെയ്യാവുന്നതാണ്). എൽ.ടി. ഗാർഹിക കണക്ഷനുകൾക്ക്, അപേക്ഷകന് സമ്മതപത്രം ലഭിച്ചിട്ടില്ല എങ്കിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതിയതായി അടക്കുകയോ അല്ലെങ്കിൽ പ്ലെയിൻ പേപ്പറിൽ ട്രാൻസ്ഫർ മൂലമുള്ള എന്ത് നഷ്ടത്തിൽ നിന്നും കേടുപാടുകളിൽ നിന്നും വ്യവഹാരച്ചിലവുകളിൽ നിന്നും കെ.എസ്..ബി.ലിമിറ്റഡിനെ ഒഴിവാക്കിക്കൊണ്ട് ഒരു ഇൻഡംനിറ്റി ബോണ്ട് വക്കേണ്ടതാണ്. കൂടാതെ അപേക്ഷകൻ, മുൻ ഉടമ ഭാവിയിൽ ആവശ്യപ്പെടുന്ന പക്ഷം ട്രാൻസ്ഫർ സമയത്തെ സെക്യൂരിറ്റി തുക പലിശയടക്കം അടച്ചു കൊള്ളാം എന്ന ഉറപ്പ് കൂടി നൽകേണ്ടതാണ്.
എന്നാൽ മുൻ ഉടമ തന്നെ സപ്ലൈകോഡ് 2014 റെഗുലേഷൻ 41 പ്രകാരം അപേക്ഷകന് ഉടമസ്ഥാവകാശം മാറ്റിക്കൊടുക്കുന്നതിനുള്ള അപേക്ഷ നൽകുന്ന പക്ഷം വെള്ള പേപ്പറിലുള്ള സമ്മതപത്രം ആവശ്യമില്ല.
പരമ്പരാഗത അവകാശിക്ക് ഉടമസ്ഥാവകാശം മാറ്റി നൽകുന്ന സന്ദർഭത്തിൽ പുതിയ സെക്യൂരിറ്റി ഡെപ്പോസിറ്റോ രജിസ്റ്റേർഡ് ഉടമയിൽ നിന്നുള്ള സമ്മതപത്രമോ ആവശ്യമില്ല
  1. ഉടമസ്ഥാവകാശം മാറ്റപ്പെടുന്ന വ്യക്തിയുടെ തിരിച്ചറിയൽ രേഖ (രേഖകള്‍ ഏതൊക്കെയെന്നറിയുന്നതിന് ഇവിടെ ക്ലിക് ചെയ്യുക)
  2. ഉടമസ്ഥാവകാശം അല്ലെങ്കിൽ നിയമപരമായ കുടിപ്പാർപ്പ് തെളിയിക്കുന്നതിനുള്ള രേഖ (രേഖകള്‍ ഏതൊക്കെയെന്നറിയുന്നതിന് ഇവിടെ ക്ലിക് ചെയ്യുക)
അല്ലെങ്കില്‍
യഥാർത്ഥ ഉപഭോക്താവിന്റെ മരണത്തെ തുടർന്നാണ് മാറ്റം നടക്കുന്നതെങ്കിൽ വിൽപത്രം, രജിസ്റ്റർ ചെയ്ത പ്രമാണം, പിന്തുടർച്ചാവകാശ രേഖ, നിയമപരമായ പിന്തുടർച്ചാവകാശ രേഖ അല്ലെങ്കിൽ പിന്തുടർച്ചാവകാശം തെളിയിക്കുന്ന മറ്റേതെങ്കിലും രേഖ മരണ സർട്ടിഫിക്കറ്റിനൊപ്പം ഹാജരാക്കാവുന്നതാണ്.
  1. എച്ച്.ടി/ എച്ച്.ടി/ഡിമാന്റ് അധിഷ്ഠിത എൽ.ടി. ഉപഭോക്താക്കൾ സർവീസ് കണക്ഷൻ എഗ്രിമെന്റ് നൽകണം.
ഫീൽഡ് വെരിഫിക്കേഷൻ ഇല്ലാതെ തന്നെ മേൽ പറഞ്ഞ രേഖകളുടെ അടിസ്ഥാനത്തിൽ ഉടമസഷാവകാശം മാറ്റാവുന്നതാണ്.
കുറിപ്പ് - കണക്ടഡ് ലോഡ് / കോൺട്രാക്ട് ഡിമാന്റ് മാറ്റമുണ്ടെങ്കിൽ ആയത് ക്രമീകരിക്കുന്നതിനുള്ള അപേക്ഷ കൂടി നൽകാവുന്നതാണ്.
സോഫ്റ്റ് വെയറിലെ തെറ്റ് തിരുത്തല്‍
ഒരുമാനെറ്റിൽ ഒരു കൺസ്യൂമറുടെ പേര് "No Name" എന്ന് രേഖപ്പെടുത്തിയതോ അല്ലെങ്കിൽ ഡാറ്റാ എൻട്രിയിലെ തെറ്റ് മൂലം തെറ്റായി പ്രദർശിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ താഴെ പറയുന്ന രേഖകളുടെ അടിസ്ഥാനത്തിൽ തെറ്റുതിരുത്താവുന്നതാണ്
  1. വെള്ളപ്പേപ്പറിലുള്ള ഉപഭോക്കാവിന്റെ അപേക്ഷയും ഇപ്രകാരം പേര് / അഡ്രസ്സ് മാറ്റുന്നതുമൂലം ഉണ്ടാകാൻ സാധ്യതയുള്ള വ്യവഹാരങ്ങളാൽ കെ.എസ്..ബി.ലിമിറ്റഡിനുണ്ടാകുന്ന നഷ്ടം തീർത്തു കൊള്ളാം എന്ന സത്യപ്രസ്താവനയും

No comments:

© The Grid, a blog for KSEB staff   

TopBottom