Earthing Wire



ഏറ്റവും സുരക്ഷിതമായി 11 കെ.വി., എല്‍.റ്റി. ലൈനുകളില്‍ ജോലി ചെയ്യുന്നതിന് പ്രസ്തുത ലൈനുകള്‍ ഏറ്റവും നന്നായി സുരക്ഷിതമാക്കേണ്ടതുണ്ട് . ഇതിനുള്ള ഏറ്റവും വലിയ തടസ്സം യഥാസമയം ഇത്തരം ഉപകരണങ്ങള്‍ സമീപത്തുണ്ടാകില്ല എന്നതുതന്നെ-പ്രത്യേകിച്ചും സെക്ഷന്‍ ഓഫീസില്‍ നിന്നും ജോലിസ്ഥലം വളരെ ദൂരെയാകുന്ന സന്ദര്‍ഭങ്ങളില്‍. ഇതിന് ഒരു പരിഹാരമാണ്, കൊല്ലം ഡിവിഷനില്‍ കടപ്പാക്കട സെക്ഷനിലെ ജീവനക്കാര്‍ ഉണ്ടാക്കി ഉപയോഗിച്ച് വിജയകരമാണെന്നു കണ്ടെത്തിയ എര്‍ത്തിങ്ങ് വയര്‍”. ദിനം പ്രതി അപകടങ്ങള്‍ കൂടിവരുന്നതിന്‍റെ പശ്ചാത്തലത്തില്‍ വളരെ എളുപ്പം അധികം ചിലവില്ലാതെ ഉണ്ടാക്കാവുന്ന ഈ ഉപകരണത്തെപ്പറ്റി ഒരല്പം.
   
  HT, LT ലൈനുകളില്‍ ജോലി ചെയ്യുമ്പോള്‍ എടുക്കേണ്ടുന്ന സുരക്ഷാ മുന്‍കരുതലുകള്‍ എല്ലാവര്‍ക്കുമറിയാം. എന്നിരുന്നാലും അപകടങ്ങള്‍ അടിക്കടി കൂടിവരുന്നു. എല്ലാവിധ സുരക്ഷാ ഉപകരണങ്ങളും ലഭിച്ചിട്ടില്ലാത്ത സെക്ഷന്‍ ഓഫീസുകള്‍ ഇനിയുമുണ്ട്. മാത്രമല്ല ലഭിച്ചിട്ടുള്ള പല ഉപകരണങ്ങളും കൈകാര്യം ചെയ്യാന്‍ പ്രയാസമുള്ളതുമാണ്. എന്നാല്‍ ഇവയൊന്നും അവശ്യം വേണ്ട മുന്‍കരുതലുകള്‍ എടുക്കാതിരിക്കാന്‍ ഒരു കാരണമാകുന്നില്ല. 11kV ലൈനില്‍ എര്‍ത്ത് ചെയ്യുക എന്നത് അടിസ്ഥാനപരമായി ചെയ്യേണ്ടുന്ന പ്രവൃത്തിയായിട്ടുപോലും പലയിടങ്ങളിലും ഇത് പാലിക്കുന്നതായി കാണുന്നില്ല. ഇതിന്‍റെ ഒരു പ്രധാന കാരണമായി കാണാന്‍ കഴിഞ്ഞത് ‘earth rod', 'chain' എന്നിവ പലപ്പോഴും sheduled work കള്‍ക്ക് മാത്രമേ ഉപയോഗിക്കുന്നുള്ളു എന്നതാണ്. 
           അതായത് emergency breakdown/maintenance വര്‍ക്കുകളില്‍ ഇവ ഓഫീസില്‍ നിന്നും കൊണ്ടുവരിക എന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാകുന്നു. ആയതിനാല്‍ 'earth rod' ന് പകരം ആകുന്നില്ല എങ്കിലും, portable ആയ ഒരു earthing device ഇവിടെ പരിചയപ്പെടുത്തുന്നു.
                  HT, LT ലൈനുകലില്‍ ലൈനുകള്‍ തമ്മില്‍ short ചെയ്യാനും earth ചെയ്യാനും ഉപയോഗിക്കാന്‍ സാധിക്കുന്ന ഇത് ജീവനക്കാര്‍ക്ക് സ്വന്തം ബൈക്കില്‍ സൂക്ഷിക്കാന്‍ സാധിക്കുന്നു എന്നതാണ` ഏറ്റവും മെച്ചം. മൂന്ന് ‘CROCODILE CLIP' കള്‍ (battery charging-` ഉപയോഗിക്കുന്നത്-Figure-1) 1 മീറ്റര്‍ വീതം നീളമുള്ള രണ്ട് 10 sq.mm PVC (stranded copper wire) ഉപയോഗിച്ച് 'crimp' ചെയ്യുകമാത്രമേ ഇതിനായി ചെയ്യേണ്ടതുള്ളു. ഇത്തരം നാലെണ്ണം തയ്യാറാക്കിയാല്‍ ഒരു 4 pole structure -ന്‍റെ നാലു ഭാഗങ്ങളും earth ചെയ്യാവുന്നതാണ`. ‍ഇതില്‍ രണ്ടെണ്ണത്തില്‍ 3 മീറ്റര്‍ നീളമുള്ള മറ്റൊരു വയര്‍, ഒരു ‘CROCODILE CLIP' പിടിപ്പിച്ചാല്‍ പരസ്പരം നാലു ഭാഗങ്ങള്‍ short ചെയ്യാം. കൂടാതെ ഒരു ‘earth rod' ഉപയോഗിച്ച് ആ structure മുഴുവന്‍ earth ചെയ്യാന്‍ സാധിക്കുന്നു. എല്ലാ ഭാഗങ്ങളും isolate ചെയ്യുമ്പോള്‍ പോലും അപ്രതീക്ഷിതമായി ലൈനില്‍ ഉണ്ടകാവുന്ന surges, മറ്റ് തരത്തിലുള്ള വൈദ്യുതി പ്രവാഹങ്ങള്‍ എന്നിവയില്‍ നിന്നും രക്ഷ നേടാന്‍ ഇത് വളരെ സഹായകമാണ്.
Fig-1 : Crocodile clip.
ഇത്തരം ഒരു ഘടകം ഉണ്ടാക്കുന്നതിനാവശ്യമായ സാധനങ്ങള്‍ താഴെപ്പറയുന്നു.
1. “Crocodile clip“ അഥവാ "Battery clip" 50Amp.-3 എണ്ണം
2. 10 sq.mm PVC stranded copper wire - 1 മീറ്റര്‍ നീളത്തില്‍ 2 എണ്ണം.
3. Insulation tape അല്ലെങ്കില്‍ PVC sleeve
PVC wire, ഏകദേശം ½ ഇഞ്ചു നീളത്തില്‍ ഇന്‍സുലേഷന്‍ കളഞ്ഞതിനു ശേഷം ബാറ്ററി ക്ലിപ്പിന്‍റെ ലഗില്‍ നന്നായി crimp ചെയ്ത് പിടിപ്പിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
1. ബാറ്ററി ക്ലിപ്പിന്‍റെ ലഗ് കവര്‍ ഇടാന്‍ മറക്കരുത്.
2. crimp ചെയ്യുമ്പോള്‍ ഒരല്പം ഇന്‍സുലേഷന്‍ കൂടിവച്ച് ചെയ്യുക. ഭാവിയില്‍ കോപ്പര്‍ വയര്‍ മുറിഞ്ഞ് പോകാതിരിക്കാന്‍ ഇത് സഹായിക്കും.
         വയര്‍ crimp ചെയ്തതിനു ശേഷം, ലഗ് കവര്‍ ഇട്ട് ഇന്‍സുലേഷന്‍ ടേപ്പ് ഉപയോഗിച്ച് നന്നായി ചുറ്റുക. (Fig-2)
Fig-3: Metod to fix the free end
Fig-2
        ഇവിടെ രണ്ടറ്റങ്ങളിലുള്ള ക്ലിപ്പുകളില്‍ ലഗ് കവര്‍ ഉറച്ചിരിക്കാന്‍ പ്രയാസമായതിനാല്‍ ചെറിയ ഒരു കഷണം വയര്‍ ഇന്‍സുലേഷന്‍ കളയാതെ crimp ചെയ്യുകയും ലഗ് കവര്‍ ഇട്ട് ഇന്‍സുലേഷന്‍ ടേപ്പ് ചുറ്റുകയും ചെയ്താല്‍ കവര്‍ ഊരിപ്പോകാതെ സൂക്ഷിക്കാനാകും.(Fig-3)
           ഇപ്രകാരം നിര്‍മ്മിക്കുന്നവയില്‍ ഏതെങ്കിലും രണ്ടെണ്ണത്തില്‍ ഏകദേശം 3 മീറ്റര്‍ നീളത്തിലുള്ള മറ്റൊരു വയര്‍ കൂടി ഒരു ബാറ്ററി ക്ലിപ്പ് സഹിതം crimp ചെയ്തു പിടിപ്പിച്ചാല്‍ ഒരു structure-ന്‍റെ എല്ലാ ദിശകളും ചേര്‍ത്ത് short ചെയ്യാനും അങ്ങനെ structure മുഴുവനും earth rod ഉപയോഗിച്ച് earth ചെയ്യാനും സാധിക്കും.
Fig-4
3. ഇതു കൂടാതെ 10 മീറ്റര്‍ നീളത്തില്‍ മറ്റൊരു വയര്‍ കൂടി രണ്ടറ്റം ക്ലിപ്പ് ഘടിപ്പിച്ചു സൂക്ഷിച്ചാല്‍ കൈകാര്യം ചെയ്യനെളുപ്പമുള്ള ഒരു എര്‍ത്ത് റോഡായും ഉപയോഗിക്കാം.
        ഇത്തരം shorting/earthing വയറുകള്‍ക്ക് ഉള്ള അനുകൂലഘടകങ്ങള്‍ വളരെയേറെയാണ്.
1. കൈകാര്യം ചെയ്യാനും ഉപയോഗിക്കാനും വളരെ എളുപ്പം.
2. കൂടിയ സ്പ്രിംഗ് ടെന്‍ഷന്‍ ഉള്ളതിനാല്‍ വളരെയേറെ ഗ്രിപ് ലഭിക്കുന്നു. ആയതിനാല്‍ ഒരു കാരണവശാലും ഇത് ലൈനില്‍ നിന്നും വിട്ടു പോകുന്നില്ല.
Fig-5 : Chain-ന് പകരം എര്‍ത്ത് വയര്‍ ഉപയോഗിച്ചിരിക്കുന്നു
3. ലൈനില്‍ ജോലി ചെയ്യുമ്പോള്‍ അപ്രതീക്ഷിതമായുണ്ടാകുന്ന പെരുപ്പുകളും‍ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളും ഫലപ്രദമായി ഒഴിവാക്കാന്‍ കഴിയുന്നു.
4. LT, HT ലൈനുകളില്‍ ഉപയോഗിക്കാം എന്നതിനാലും ഭാരം കുറഞ്ഞ് ഒതുക്കമുള്ളതായതിനാലും എപ്പോഴും കൂടെക്കരുതാന്‍ സാധിക്കുന്നു. ആയതിനാല്‍ അപ്രതീക്ഷിതമായുണ്ടാകുന്ന 11കെ.വി. ജോലികളിലും shorting/earthing -ന്‍റെ അഭാവം ഇല്ലാതാക്കാന്‍ കഴിയും.
Fig-6,  Earthing Wire
5. ഭാരം കൂടിയതും ചിലവേറിയതുമായ GI/brass/copper ചെയിന്‍-ന്‍റെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കാനാകുന്നു.
Fig-7. Structure-ന്‍റെ രണ്ടുഭാഗവും എര്‍ത്ത് വയറും റോഡും
 ഉപയോഗിച്ച് എര്‍ത്ത് ചെയ്തിരിക്കുന്നു.

© The Grid, a blog for KSEB staff   

TopBottom