Sunday, June 19, 2022

സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി ഒരു കൈപ്പുസ്തകം തയ്യാറാക്കാം


ഒരു കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെ ജീവനക്കാരെ സംബന്ധിച്ചിടത്തോളം വൈവിധ്യമാർന്ന ജോലികളും ഉത്തരവാദിത്വങ്ങളുമാണ് ചെയ്യേണ്ടിവരുന്നത്. പൊതുജനങ്ങളുമായി അടുത്ത് ഇടപഴകേണ്ടി വരുന്നത് കൊണ്ടുതന്നെ നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും എല്ലാവരും അറിഞ്ഞിരിക്കേണ്ടതും ആവശ്യത്തിന് എടുത്ത് ഉപയോഗിക്കേണ്ടതുമായി വരും. പ്രത്യേകിച്ച് ഓവർസിയർ മുതൽ മുകളിലേക്കുള്ളവർ ഇത്തരം കാര്യങ്ങൾ അറിഞ്ഞിരുന്നേ പറ്റൂ. ഇതുകൂടാതെ ഫീൽഡിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ പൊതുജനങ്ങളുടെ സ്വന്തം പരാതികൾ, മറ്റുള്ളവർ മൂലം ബാധിക്കുന്ന പരാതികൾ, വൈദ്യുതി ലൈനിൽ നിന്നും നിയമപ്രകാരമുള്ള അകലം പാലിക്കാതെ കെട്ടിടങ്ങൾ നിർമ്മിക്കൽ, വെദ്യുതി മോഷണം, താരിഫിന്റെ ദുരുപയോഗം, നിർമ്മാണ-അറ്റകുറ്റ പണികളിൽ മാനദണ്ഡങ്ങൾ പാലിക്കൽ കൂടാതെ സ്വന്തം സെക്ഷൻ സംബന്ധിച്ച് ട്രാൻസ്‌ഫോർമർ സ്റ്റേഷനുകൾ, AB സ്വിച്ചുകൾ, ഇന്റെർലിങ്ക് പോസ്റ്റുകൾ തുടങ്ങി എത്രയെത്ര കാര്യങ്ങളാണ് അറിയേണ്ടി വരിക. ഇവയെല്ലാം കൂടി ഒരു കൈപ്പുസ്തകമാക്കി ഓരോരുത്തർക്കും നൽകിയാൽ എത്ര നല്ലതാണ്. 
 

Thursday, December 1, 2016

വൈദ്യുതി തടസ്സം നേരത്തേ അറിയാം


കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് ഉപഭോക്തൃ സംതൃപ്തിയുമായി ബന്ധപ്പെട്ടചില പുതിയ മുന്നേറ്റങ്ങൾക്ക് തുടക്കമിടുകയാണ്. വൈദ്യുതി തടസ്സങ്ങളും വൈദ്യുതി തിരികെ വരുന്ന സമയവും മുൻ കൂട്ടി എസ്.എം.എസ്. ആയി അറിയിക്കുന്ന ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റവും (ഊർജ്ജ ദൂത്).ബിൽ വിവരങ്ങൾ എസ്.എം.എസ്. ആയും ഇ-മെയിൽ ആയും നൽകുന്ന ഊർജ്ജ സുഹൃദും. 


 
തുടർന്ന് വായിക്കുക >>>

Thursday, October 20, 2016

സമ്പൂർണ്ണ വൈദ്യുതീകരണം എന്ത്?


(
സമ്പൂർണ്ണ വൈദ്യുതീകരണത്തിന്റെ തുടക്കത്തിൽ ബോർഡ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ നിന്ന്)
    2017 മാർച്ച്മാസത്തോടെ കേരളത്തിലെ എല്ലാ വീടുകളും വൈദ്യുതീകരിക്കാനുള്ള കർമ്മ പദ്ധതിയുമായി കേരള സർക്കാരും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡും മുന്നോട്ടു പോകുകയാണ്.  പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത്‌ എല്ലാ പ്രദേശങ്ങളിലേക്കും വൈദ്യുതി വിതരണ ശൃംഖല വ്യാപിപ്പിക്കും. വൈദ്യുതി ലൈനും ട്രാൻസ്ഫോർമറും എത്തിയിട്ടില്ലാത്ത മേഖലകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതംഎംപിമാരുടെയും എംഎൽഎമാരുടെയും വികസന ഫണ്ടുകൾപട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ ഫണ്ടുകൾകേന്ദ്രാവിഷ്കൃത പദ്ധതിവിഹിതം,വിവിധ വികസന പ്രോജക്ടുകളിൽ നിന്നുള്ള ഫണ്ടുകൾ തുടങ്ങിയവ വിനിയോഗിച്ചായിരിക്കും ശൃംഖലാ വ്യാപനം നടത്തുക.                                                                                                            തുടർന്ന് വായിക്കാം >>>

Tuesday, April 10, 2012

ബാരാപോൾ പഠനയാത്ര

കർണ്ണാടക സംസ്ഥാനത്തെ കുടക് ജില്ലയിലെ ബ്രഹ്മഗിരി മലനിരകളിൽ നിന്നും ഉത്ഭവിച്ച് കേരള-കർണ്ണാടക സംസ്ഥാനങ്ങളുടെ അതിർത്തി നിർണ്ണയിച്ച് ഒഴുകുന്ന ബാരാപോൾ നദി. കാലങ്ങളോളം വിവാദങ്ങളുടെ കുത്തൊഴുക്കിലും ശാന്തമായൊഴുകിയിരുന്ന നദി ഇന്ന് കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ട്രഞ്ച് വിയർ സാങ്കേതിക വിദ്യ (Trench weir technology ) ഉപയോഗിച്ചുള്ള ജലവൈദ്യുത പദ്ധതി ഇവിടെ രൂപപ്പെട്ടു വരുന്നു. ഇതുവരെ കേട്ടുകേൾവി മാത്രമുണ്ടായിരുന്ന ഈ പദ്ധതിയും ചൈനീസ് മാതൃക എന്നറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യയും നേരിട്ടു കാണാനുള്ള ഒരു അസുലഭ ഭാഗ്യം ഒരു പഠനയാത്രയുടെ ക്ഷണത്തിന്റെ രൂപത്തിൽ വന്നപ്പോൾ ഒട്ടും അമാന്തിക്കാതെ തന്നെ സമ്മതം മൂളി.                            
തുടർന്ന് വായിക്കുക...>>>>

Saturday, January 1, 2011

പുതുവത്സരാശംസകള്‍

“യാത്രയാക്കുന്നു സഖീ
നിന്നെ ഞാന്‍  മൌനത്തിന്റെ
നേര്‍ത്ത പട്ടുനൂല്‍ പൊട്ടി-
ച്ചിതറും പദങ്ങളാല്‍
.
.
മരിയ്ക്കും സ്മ്യതികളില്‍
ജീവിച്ചുപോരും ലോകം
മറക്കാന്‍ പഠിച്ചതു
നേട്ടമാണെന്നാകിലും-

2010-ന് വിട 2011-നെ വരവേല്‍ക്കാനായി…....
ഒരുപാട് സന്തോഷങ്ങളും അതോടൊപ്പം കൊച്ചുകൊച്ചു സങ്കടങ്ങളുമായി ഒരുവര്‍ഷം കടന്നുപോയി.
2010 മാറ്റങ്ങളുടെ വര്‍ഷമായിരുന്നു. ഈ മാറ്റങ്ങളിലൂടെ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ നമുക്കു കഴിഞ്ഞു. ആശങ്കകളേക്കാളേറെ ആശകളുമായി, നല്ലൊരു നാളേയ്ക്കായി എന്തെങ്കിലുമൊക്കെ നമുക്കും ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെ, നല്ലതുമാത്രം ചെയ്യുമെന്ന പ്രതിജ്ഞയോടെ ഈ പുതുവത്സരത്തെ – 2011-നെ വരവേല്‍ക്കാം.
എല്ലാവര്‍ക്കും “ദി ഗ്രിഡ്”-ന്റെ പുതുവത്സരാശംസകള്‍ 

Friday, November 5, 2010

ഇന്ന് ദീപാവലി

തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ്‌ ദീപാവലി അഥവാ ദിവാലി. തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉൽസവമായ ഇത്‌ ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. ദീപാവലി ദക്ഷിണേന്ത്യൻ ഭാഷകളിൽ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം) സംസ്കൃതത്തിലെ അതേപേരിലും മറ്റുഭാഷകളിൽ ദിവാലിഎന്ന പേരിലും ആചരിക്കുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കുന്നു. ദീപം (വിളക്ക്), ആവലി(നിര) എന്നീ പദങ്ങൾ ചേർന്നാണ്‌ ദീപാവലി എന്ന പദം ഉണ്ടായത്, ഇത് ലോപിച്ചാണ്‌ ദീവാളീ എന്നായിത്തീർന്നത്.                                                                                                                                                           എല്ലാവര്‍ക്കും ‘ദി ഗ്രിഡ് ’-ന്റെ ദീപാവലി ആശംസകള്‍                                                     തുടര്‍ന്ന് വായിക്കുക >>                                                      

Sunday, August 29, 2010

GAS INSULATED SUBSTATION



Kollam is also ready to be a part of the transmission/distribution network of KSEB by adopting a new technology  by building a Gas Insulated Substation at the circle office compound. The stone laying ceremony will be conducted on 4th of September 2010 and this will be a milestone as well as a progress in the effort of reducing the interruptions especially under the area of Kollam division. Now here is an article which throws light in to the details of gas insulated substation which is not familiar to many of us.

Thursday, August 26, 2010

DISTRIBUTION TRANSFORMER & IT'S MAINTENANCE


Sri.Syamkumar, Assistant Engineer in the Meter Testing Unit, Kollam has immense knowledge in the field of installation and testing of distribution transformers, energy meters, their maintenance, etc. He is a man of excellence so that we can depend him for our acquisition of knowledge in these fields. Here is an article through which he is sharing all the minute details about theory and construction of distribution transformers, their installation and maintenance etc., which we must know throughout our field life. Also this article is prepared so as to use as a quick reference as and when needed.

Tuesday, August 17, 2010

EARTHING WIRE




ഏറ്റവും സുരക്ഷിതമായി 11 കെ.വി., എല്‍.റ്റി. ലൈനുകളില്‍ ജോലി ചെയ്യുന്നതിന് പ്രസ്തുത ലൈനുകള്‍ ഏറ്റവും നന്നായി സുരക്ഷിതമാക്കേണ്ടതുണ്ട് . ഇതിനുള്ള ഏറ്റവും വലിയ തടസ്സം യഥാസമയം ഇത്തരം ഉപകരണങ്ങള്‍ സമീപത്തുണ്ടാകില്ല എന്നതുതന്നെ-പ്രത്യേകിച്ചും സെക്ഷന്‍ ഓഫീസില്‍ നിന്നും ജോലിസ്ഥലം വളരെ ദൂരെയാകുന്ന സന്ദര്‍ഭങ്ങളില്‍. ഇതിന് ഒരു പരിഹാരമാണ്, കൊല്ലം ഡിവിഷനില്‍ കടപ്പാക്കട സെക്ഷനിലെ ജീവനക്കാര്‍ ഉണ്ടാക്കി ഉപയോഗിച്ച് വിജയകരമാണെന്നു കണ്ടെത്തിയ എര്‍ത്തിങ്ങ് വയര്‍”. ദിനം പ്രതി അപകടങ്ങള്‍ കൂടിവരുന്നതിന്‍റെ പശ്ചാത്തലത്തില്‍ വളരെ എളുപ്പം അധികം ചിലവില്ലാതെ ഉണ്ടാക്കാവുന്ന ഈ ഉപകരണത്തെപ്പറ്റി ഒരല്പം.

Sunday, July 4, 2010

കെ.എസ്.ഇ.ബി.മോഡല്‍ സെക്ഷനുകള്‍




കേരളത്തിലെ തന്നെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ദീര്‍ഘവീക്ഷണത്തോടുകൂടിയ കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അവയുടെ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയന്മായതാണ് മോഡല്‍ സെക്ഷനുകളുടെ രൂപീകരണം. വിമര്‍ശനങ്ങള്‍ പലഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു എങ്കിലും, മോഡല്‍ സെക്ഷനുകളുടെ പ്രവര്‍ത്തനരീതി വളരെയധികം ശ്ളാഘനീയമാണെന്ന് പറയാതെ വയ്യ. സെക്ഷന്‍ ഓഫീസുകളുടെ രൂപവും ഭാവവും മാറിയതോടൊപ്പം, ജീവനക്കാരുടെ പെരുമാറ്റത്തിലും മനസ്ഥിതിയിലും വ്യക്തമായ മാറ്റം വന്നിരിക്കുന്നു. കൂടാതെ സെക്ഷന്‍ ഓഫീസുകളില്‍ ലഭിച്ചിരുന്ന സേവനങ്ങള്‍ ഇപ്പോള്‍ വളരെയധികം കാര്യക്ഷമമായി കൈകാര്യം ചെയ്യപ്പെടുന്നു.

CONTINUE>>        

© The Grid, a blog for KSEB staff   

TopBottom